കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ സഹകരണജീവനക്കാരും സഹകാരികളും രക്തദാനസേന രൂപവത്കരിച്ചു. യൂണിയന്‍ രൂപവത്കരിച്ച് 50 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായിട്ടാണു ഈ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങുന്നത്. ആവശ്യമുള്ളവര്‍ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുമായി ബന്ധപ്പെട്ടാല്‍ രക്തം ലഭിക്കും.
യൂണിയന്റെ ജില്ലാസമ്മേളനത്തില്‍ രക്തദാനസേന രൂപവത്കരണപ്രഖ്യാപനം നടത്തി. പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫാണു രക്തദാനസേനയുടെ ലിസ്റ്റ് ജില്ലാസെക്രട്ടറി കെ.എ. ജയരാജില്‍നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്. സി.ഐ.ടി.യു. എറണാകുളം ജില്ലാസെക്രട്ടറി പി.ആര്‍. മുരളീധരന്‍, യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
യൂണിയന്‍ ജില്ലാപ്രസിഡന്റ് ആര്‍. അനീഷ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇ.വി. ഷീല, ആഷ പി.പി, സംസ്ഥാനഭാരവാഹികളായ പി.എസ.് ജയചന്ദ്രന്‍, സി.ഡി. വാസുദേവന്‍, കെ.ബി. ജയപ്രകാശ്, ടി.ആര്‍. സുനില്‍, ജനറല്‍ കണ്‍വീനര്‍ എം.എസ്. രമേശന്‍, രക്തദാനസേനയുടെ ചുമതലക്കാരന്‍ കെ.പി. ബിജു, ജി. രജീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
