Indian Cooperator

കാര്‍ഷിക ഗ്രാമവികസനബാങ്ക്ജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏഴംഗസമിതി

കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചു. മൂന്നു മാസത്തിനകം സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം.

സഹകരണസംഘം രജിസ്ട്രാറാണു സമിതിയുടെ ചെയര്‍മാന്‍. അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) കണ്‍വീനറാണ്. ഹരിശങ്കര്‍ ജി ( അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ), ജോ. രജിസ്ട്രാര്‍ ( മാര്‍ക്കറ്റിങ് ) സഹകരണസംഘം രജിസ്ട്രാര്‍ഓഫീസ്, പ്രസിഡന്റ് /  സെക്രട്ടറി, ഓള്‍ കേരള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ജനറല്‍ മാനേജര്‍ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍, ലൈല ( റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ സഹകരണവകുപ്പ് ) എന്നിവരാണ് അംഗങ്ങള്‍.

കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിച്ചു പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2023 ജൂണ്‍ 30 ന് അവസാനിച്ച സാഹചര്യത്തില്‍ സഹകരണസംഘം രജിസ്ട്രാറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഏഴംഗസമിതി രൂപവത്കരിച്ച് ഉത്തരവായത്.

Related posts

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ഉത്സവബത്ത അനുവദിച്ചു

Indian Cooperator

വാമ്‌നികോമിലെ നാലുവര്‍ഷ സഹകരണ ബി.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം

Indian Cooperator

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയില്‍  ആറുമുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവ്  

Indian Cooperator
error: Content is protected !!