Indian Cooperator

ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്

ഹാരാഷ്ട്രയിലെ ഛത്രപതി മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘത്തിനു സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു. പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു സംഘത്തിനു നോട്ടീസയച്ചത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ സംഘം പത്തു ദിവസത്തിനകം ബോധിപ്പിക്കണമെന്നാണു നോട്ടീസില്‍ പറയുന്നത്.

മഹാരാഷ്ട്രസര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണു സംഘത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ബീഡിലെ സംഘംഓഫീസ് പൂട്ടി മുദ്രവെച്ച പോലീസ് സംഘത്തിലെ രേഖകള്‍ പിടിച്ചെടുത്ത് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിക്ഷേപം തിരിച്ചുകിട്ടാത്തതില്‍ മനംനൊന്ത് ഒരു കര്‍ഷകന്‍ ഇക്കഴിഞ്ഞ ജൂണില്‍ സംഘംഓഫീസിനു മുന്നില്‍ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിലാണു പോലീസ് കേസെടുത്തത്. പലരുടെയും അറസ്റ്റിലേക്കും സ്വത്തു പിടിച്ചെടുക്കലിലേക്കും നയിച്ച സംഭവങ്ങളില്‍ സംസ്ഥാന സി.ഐ.ഡി.വിഭാഗവും സംഘത്തിനെതിരെ നിയമനടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. തട്ടിപ്പിന് അറസ്റ്റിലായവരില്‍ സംഘത്തിന്റെ ഒരു ഡയറക്ടറും ഉള്‍പ്പെടും. പണം, സ്വര്‍ണം, വെള്ളി എന്നിവയുള്‍പ്പെടെ 2.10 കോടി രൂപയുടെ സ്വത്തുവകകളാണു പോലീസ് പിടിച്ചെടുത്തിരിക്കുന്നത്.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമമനുസരിച്ചു സംഘത്തിനു ലിക്വിഡേറ്ററെ നിയമിക്കാന്‍ മഹാരാഷ്ട്ര സഹകരണരജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഘം വാര്‍ഷികറിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്നു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ഓഫീസ് അറിയിച്ചു. 2014 ലാണു ഛത്രപതി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം സ്ഥാപിച്ചത്.

Related posts

കമ്മീഷനില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പണം ലഭിക്കും; സ്ഥാപനങ്ങള്‍ക്കും സേവനം

Indian Cooperator

രണ്ടുലക്ഷം ജനസംഖ്യയുള്ള എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്രം

Indian Cooperator

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator