സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ ബാങ്കുകളുടെ കാവല്‍ക്കാരാകണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ജഗദീശന്‍ നഗറില്‍ (പാറക്കല്‍ ബില്‍ഡിങ്-ചൂട്ടക്കടവ്) നടന്ന യൂണിയന്‍ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കരുത്. സഹകരണ നിയമമോ, നയമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കൊണ്ടുവന്നത് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായസഹകരണ മഖല തകര്‍ക്കാനണെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറല്‍ തത്വം ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരം ഭരണഘടന ഭേദഗതിചെയ്താണ് കേന്ദ്രം സഹകരണ മേഖലയെ തകര്‍ക്കുന്നത്. ഇതിനകംതന്നെ നിരവധി പേര്‍ ഇത്തരം സംഘങ്ങളുടെ വഞ്ചനക്കിരയായി. ക്ഷേമപെന്‍ഷന്‍ വിതരണം, ആരോഗ്യം, ഭവന നിര്‍മാണ എന്നിവയിലെല്ലാം കേരളത്തിലെ സഹകരണ മേഖല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ജനകീയ സേവനമാണ് സഹകരണ മേഖലയുടെ മുഖമുദ്രയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ രജനി അധ്യക്ഷയായി. കൃഷ്ണ പ്രകാശ് രക്തസാക്ഷി പ്രമേയവും മഹേഷ്‌കുമാര്‍ അനുശോചന പ്രമേയവും ജില്ലാസെക്രട്ടറി പി ജി സതീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് പി എം വാഹിദ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എം എന്‍ മുരളി, എം മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി ടി ബിജു സ്വാഗതവും കണ്‍വീനര്‍ എം.പി. സുരേഷ് നന്ദിയും പറഞ്ഞു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം സി ഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി ഉദ്ഘാടനംചെയ്തു. സിഐടി യു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍, കെസിഇയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി ജാനകി, കെ ബി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. പി ജി സതീഷ് സ്വാഗതവും സി ജി സജീവന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും കാര്‍ഷിക കടാശ്വാസ കമീഷന്റെ വിധിപ്രകാരം സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള തുക അടിയന്തരമായി നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി കെ രജനിയേയും സെക്രട്ടറിയായി പി ജി സതീഷിനേയും ട്രഷററായി എം.പി സുരേഷിനേയും സമ്മേളനം തെരഞ്ഞെടുത്തു. കെ പത്മനാഭന്‍, സി പി ശശികു മാര്‍, കൃഷ്ണകുമാര്‍, സി പി ഷിജി, സി ജി സജീവന്‍, പി സി രജീഷ് (വൈസ് പ്രസിഡന്റ്), മഹേഷ്‌കുമാര്‍, കൃഷ്ണപ്രകാ . കെ ജെ ജോബിഷ്, എം സു മേഷ്, എസ് രശ്മി, ബിപിന്‍ദാ സ്(ജോയിന്റ് സെക്രട്ടറി)എന്നിവരാണ് മറ്റ് ഭാരവാഹികകള്‍.
