Indian Cooperator

എസ്.ബി.ഐ.യുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ വിദേശനിക്ഷേപമെന്ന് കണക്ക് കൂട്ടല്‍

പൊതുമേഖലാബാങ്കുകളില്‍ വിദേശ ഓഹരി പങ്കാളിത്തം കൂട്ടുമ്പോള്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്തുമെന്നാണ് കണക്കാക്കുന്നത്. പൊതുമേഖലാബാങ്കുകളുടെ സാമ്പത്തിക സ്ഥിരതയും മൂലധനശേഷിയും ശക്തമാണെന്നതിനാല്‍ വിദേശ കമ്പനികള്‍ക്ക് ഓഹരിയെടുക്കാന്‍ താല്‍പര്യം കൂടുതലാണെന്നാണ് കണക്കാക്കുന്നത്. ഈ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഓഹരിവിറ്റഴിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നത്. വിദേശ ഓഹരിപങ്കാളിത്തത്തിന്റെ (എഫ്‌ഐഐ)പരിധി ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ ഇന്‍ഫ്‌ളോ (പണമെത്തല്‍) ഓഹരികളില്‍ ഉണ്ടാകുന്നു. നുവാമ ആള്‍ട്ടര്‍നേറ്റീവ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ച് ഇതേക്കുറിച്ചുള്ള അനുമാനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. വിദേശ ഓഹരി  പരിധി ഉയര്‍ത്തിയാല്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം  ഈ പൊതുമേഖലാബാങ്കിങ് ഓഹരികളില്‍ ഉണ്ടാകുമെന്ന നിഗമനം നടത്തുന്നത് നുവാമയാണ്. പ്രധാന പൊതുമേഖലാബാങ്കുകളുടെ ഓഹരിസൂചിക അടിസ്ഥാനമാക്കി ഓരോ ഓഹരികള്‍ക്കും എത്രത്തോളം ഫണ്ട് ലഭിക്കും എന്ന അനുമാനം കൂടി നുവാമ നടത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 466 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തുമെന്നാണ് അനുമനിക്കുന്നത്. നിലവില്‍ പത്തുശതമാനത്തോളം വിദേശനിക്ഷേപ പങ്കാളിത്തമാണ് എസ്.ബി.ഐ. ഓഹരിയിലുള്ളത്. വിദേശ ഓഹരി പങ്കാളിത്തം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ഓഹരി വിപണിയില്‍ അതിന്റെ മാറ്റം പ്രകടമാകുകയും ചെയ്തു. ഈ വാര്‍ത്ത വനന്തിന് പിന്നാലെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ്  880 രൂപയാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ബറോഡയാണ് അടത്ത ഓഹരി. കണക്ക് പ്രകാരം എട്ട് ശതമാനത്തോളം എഫ്‌ഐഐ ഹോള്‍ഡിങ് കമ്പനിക്കുണ്ട്. പരിധി ഉയര്‍ത്തുന്നത് വഴി കൂടുതല്‍ നിക്ഷേപം എത്തിയാല്‍ ഏകദേശം 76 മില്യണ്‍ ഡോളറിന്റെ ഇന്‍ഫ്‌ളോ ഓഹരിയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സപ്തംബര്‍ മാസത്തില്‍ ഏഴ് ശതമാനം നേട്ടം നല്‍കിയ ഓഹരിയും ബാങ്ക് ഓഫ് ബറോഡയാണ്. ധനമന്ത്രാലയത്തില്‍നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ ഓഹരിവിലയും കൂടിത്തുടങ്ങി. 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 255 രൂപ റേഞ്ചിലാണ് വ്യാപാരം ചെയ്യുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ക്കും 76 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വിദേശ കമ്പനികളില്‍നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷികക്ുന്നത്. ഇതുവരെ എഫ്‌ഐഐ ഹോള്‍ഡിങ് ആറ് ശതമാനായാണ് തുടരുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന നില 115 രൂപയാണ്. ഓഹരി വ്യാപാരം ചെയ്യുന്നത് 112 രൂപ നിരക്കിലാണ്. കാനറാ ബാങ്ക് ഓഹരികളില്‍ നിലവില്‍ 11 ശതമാനത്തോളം എഫ്.ഐ.ഐ. പങ്കാളിത്തമുണ്ട്. ഭാവിയില്‍ ഇത് വര്‍ദ്ധിപ്പിച്ചാല്‍ 64 മില്യണ്‍ ഡോളറിന്റെ പാസീവ് ഇന്‍ഫ്‌ളോ ഓഹരിയില്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ ഓഹരിയിലും നല്ലമുന്നേറ്റമാണ് കാണുന്നത്. നിലവില്‍ ഏഴ് ശതമാനത്തിന്റെ എഫ്‌ഐഐ ഹോള്‍ഡിങ് ഉള്ള യൂണിയന്‍ ബാങ്കിന്റെ ഓഹരികളില്‍ 52 മില്യണ്‍ ഡോളറിന്റെ ഇന്‍ഫ്‌ളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിപിണിയില്‍ 158 രൂപവരെ ഇതിന്റെ ഓഹരി മൂല്യം ഉയര്‍ന്നിട്ടുണ്ട്. മറ്റുബാങ്കുകളിലെല്ലാമായി 177 മില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം വരുമെന്നാണ് നുവാമ ആള്‍ട്ടര്‍നേറ്റീവ് റിസര്‍ച്ച് പറയുന്നത്.

Related posts

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാന്‍ ഊര്‍ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്

Indian Cooperator

ഇടപാട് സുരക്ഷിതമാക്കാന്‍ എ.ഐ.; ഡിജിറ്റല്‍ സുരക്ഷയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങള്‍

Indian Cooperator

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator