Indian Cooperator

അവകാശികളില്ലാതെറിസര്‍വ് ബാങ്കില്‍ കിടക്കുന്നത്72,000 കോടിയുടെ നിക്ഷേപം

2026 ജനുവരി 28 വരെ അവകാശികളില്ലാതെ റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്റ് എവേര്‍നെസ് ( DEA ) ഫണ്ടില്‍ കിടക്കുന്നത് 72,454 കോടി രൂപ. ഇതില്‍ 60,571.02 കോടി രൂപ പൊതുമേഖലാബാങ്കുകളില്‍ അനാഥമായിക്കിടന്ന നിക്ഷേപമാണ്. സ്വകാര്യബാങ്കുകളില്‍നിന്നു ഫണ്ടിലേക്കു വന്നത് 9,607.76 കോടി രൂപയാണ്. ബാക്കി 2,275.01 കോടി രൂപ വിദേശബാങ്കുകളില്‍നിന്നാണ്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഒരു ചോദ്യത്തിന് എഴുതിക്കൊടുത്ത മറുപടിയില്‍ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

പത്തുവര്‍ഷം ഇടപാടൊന്നും നടക്കാതെ കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളും നിക്ഷേപകാലാവധി കഴിഞ്ഞു പത്തു വര്‍ഷമായിട്ടും ആരും അവകാശപ്പെടാതെ കിടക്കുന്ന ടേം ഡെപ്പോസിറ്റുകളുമാണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കി റിസര്‍വ് ബാങ്കിന്റെ DEA ഫണ്ടിലേക്കു മാറ്റുന്നത്.

ശരിയായ അവകാശികളെ കണ്ടെത്തി DEA ഫണ്ടിലെ നിക്ഷേപം കൈമാറാനും പുതുതായി ഫണ്ടിലേക്കു നിക്ഷേപം വരുന്നതു തടയാനുമായി കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും ഒട്ടേറെ നടപടികളെടുക്കുന്നുണ്ടെന്നു മന്ത്രി പങ്കജ് ചൗധരി അറിയിച്ചു. അവകാശികളെത്താത്ത നിക്ഷേപത്തെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അറിയാനായി തുറന്ന ഉദ്ഗം പോര്‍ട്ടല്‍ ( Unclaimed Deposits Gateway to Access InforMation ) ഇതിലുള്‍പ്പെടും. ബാങ്കിടപാടുകാര്‍ക്ക് ഒന്നിലധികം നോമിനേഷന്‍ ( നാലു നോമിനേഷന്‍വരെ ) അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ 2025 ലെ ബാങ്കിങ് നിയമഭേദഗതിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി.

സാമ്പത്തികകാര്യങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാനായി DEA ഫണ്ടിലെ പണം ഉപയോഗിക്കാറുണ്ടെന്നു മന്ത്രി അറിയിച്ചു. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികസാക്ഷരത ഉണ്ടാക്കാനുള്ള പരിപാടികള്‍ക്കും സുരക്ഷിതമായ ബാങ്കിങ് രീതികളെപ്പറ്റിയുള്ള സെമിനാറുകള്‍ക്കും നിക്ഷേപകരെ ബോധവത്കരിക്കാനുള്ള പദ്ധതികള്‍ക്കുമാണ് ഈ പണം ഉപയോഗിക്കുന്നത്.

Related posts

നിയമം പാലിക്കാത്തരണ്ട് അര്‍ബന്‍ബാങ്കുകള്‍ക്ക്അഞ്ചു ലക്ഷം രൂപ പിഴ

Indian Cooperator

ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.

Indian Cooperator

ഉടമകളെ കണ്ടെത്താന്‍ റിസര്‍വാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ക്യാമ്പുകളുമായി ബാങ്കുകള്‍

Indian Cooperator
error: Content is protected !!