കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏറണാകുളം ജില്ലാസമ്മേളനം ആനന്ദലവട്ടം ആനന്ദന്‍ നഗറില്‍ (തോപ്പുംപടി മറീന ഹാള്‍) നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ അനീഷ് പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ ജയരാജ് പ്രവര്‍ത്തനക റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ രാമചന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ആര്‍. അനീഷ്, വി.ആര്‍. സുധന്‍, എ.വി. ഷൈലജ എന്നിവര്‍ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എ ജയരാജിനെ ജില്ലാപ്രസിഡന്റായും ആര്‍ അനീഷിനെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു. കെ ജെ മാക്‌സി എംഎല്‍എ, സി ഐടിയു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, യൂണി യന്‍ സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സി.ഡി. വാസുദേവന്‍, പി.എസ്. രാജം, കെ.എം. റിയാദ്, വി.എ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
സമ്മേളത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ആര്‍ അനീഷ് അധ്യക്ഷനായി. മറ്റ് ഭാരവാഹികളായി എ വി ഷൈലജ(ട്രഷറര്‍), വി എ ശ്രീജിത്, പി പി ആശ, എം രാജു, വി സി അഭി ലാഷ്, കെ എസ് മിനി, കെ പി ബിജു (വൈസ് പ്രസിഡന്റു മാര്‍), വി ആര്‍ സുധന്‍, കെ പി ജയ, ജി രജീഷ് കുമാര്‍, എം എസ് രമേശന്‍, ടി എം എബി, എം എം ഗിരീഷ് (ജോയിന്റ് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് കേരള കോ – ഓപ്പ റേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
