Indian Cooperator

കാന്താരി മോരും ബനാന ബര്‍ഫിയുമടക്കം അഞ്ച് പുതിയ ഉല്‍പന്നങ്ങളുമായി മില്‍മ

പുതിയ ഉല്‍പന്നങ്ങളിറക്കി വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് മില്‍മ. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് അഞ്ച് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയത്. സമൃദ്ധി നെയ്, മില്‍മ പ്ലസ് ഫ്‌ളേവേര്‍ഡ് മില്‍ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാന ബര്‍ഫി എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍.  

നെയ്യിന്റെ നിറവും മണവും രുചിയും ഘടനയും നിലനിര്‍ത്തി മഡ്ക ഗ്ലാസ് ബോട്ടിലില്‍ തയ്യാറാക്കിയിരിക്കുന്ന ഉല്‍പന്നമാണ് സമൃദ്ധി നെയ്. മില്‍മയുടെ ആലപ്പുഴ ഡയറിയില്‍നിന്ന് വിപണനം ചെയ്യുന്ന ഉല്‍പന്നമാണ് മില്‍മ പ്ലസ് ഫ്‌ളവേര്‍ഡ് മില്‍ക് കാന്‍. മില്‍മ നെയ് ഉപയോഗിച്ച് മലബാര്‍ മില്‍മ പുതുതായി വിപണിയിലിറക്കുന്ന ഉല്‍പന്നമാണ് മില്‍മ ഗീ ഹല്‍വ. കോഴിക്കോടന്‍ ഹല്‍വയുടെയും മില്‍മ നെയ്യിന്റെയും രുചിഭേദങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പ്രീമിയം ബ്രാന്‍ഡായിട്ടാണ് ഇത് വിപണിയിലിറങ്ങുന്നത്.

മലബാര്‍ മില്‍ തയ്യാറാക്കിയിട്ടുള്ള പ്രീമിയം ഉല്‍പന്നമാണ് മില്‍മ കാന്താരി മോര്. മില്‍മ തൈര്, ഉപ്പ്, കാന്താരി മുളക് എന്നിവ ചേര്‍ത്തതാണിത്. മില്‍മ നെയ്യും നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഉല്‍പന്നമാണ് മില്‍മ ബനാന ബര്‍ഫി. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയാണ് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്.

Related posts

സഹകരണ വിരുദ്ധ വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്- എളമരം കരീം

Indian Cooperator

സംഘങ്ങളുടെ എം.ഡി.എസ്സുകള്‍ക്ക് ജി.എസ്.ടി. ബാധകമാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു

Indian Cooperator

സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ്

Indian Cooperator
error: Content is protected !!