Indian Cooperator

നബാര്‍ഡിലെ3500 പെന്‍ഷന്‍കാര്‍സമരത്തിലേക്ക്

പെന്‍ഷന്‍ പരിഷ്‌കരണത്തിന് നടപടിയില്ലാത്തതും ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂല പ്രതികരമുണ്ടാകാത്തതും നബാര്‍ഡിലെ വിരമിച്ച ജീവനക്കാര്‍ സമരത്തിലേക്ക്.  ഓള്‍ ഇന്ത്യ നാബാര്‍ഡ് റിട്ടയേര്‍ഡ് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (AINREWA) എന്ന സംഘടനയുടെ നേതൃത്വത്തിലാണ്, 3,500ത്തിലധികം വിരമിച്ച ജീവനക്കാരും കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവരും നാബാര്‍ഡ് ഹെഡ് ഓഫീസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രാദേശിക ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.  30 മാസത്തിലേറെക്കാലമായി കേന്ദ്രസര്‍ക്കാരിനെയും നാബാര്‍ഡ് മാനേജ്‌മെന്റിനെയും സമീപിച്ചിട്ടും പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷസമരത്തിലേക്ക് വിരമിച്ച ജീവനക്കാര്‍ കടന്നത്.

പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ റിസര്‍വ് ബാങ്കില്‍നിന്ന് വിരമിച്ചവര്‍ക്ക് തുല്യമായ രീതിയില്‍ പരിഗണനയുണ്ടാവണമെന്നാണ് പ്രധാന ആവശ്യം. 2017ന് മുമ്പ് വിരമിച്ചവരുടെ പെന്‍ഷന്‍ ഈ രീതിയില്‍ പരിഷ്‌കരിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. നേരത്തെ  റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഒരു വകുപ്പിനെയാണ് നബാര്‍ഡാക്കി മാറ്റിയിട്ടുള്ളത്.  കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുതിയ കുടുംബ പെന്‍ഷന്‍ നിരക്ക് പൂര്‍ണ്ണമായി നടപ്പാക്കുകയും കുടുംബ പെന്‍ഷനില്‍ നിലവിലുള്ള പരമാവധി പരിധി നീക്കം ചെയ്യുകയും ചെയ്യണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പൂര്‍ണ്ണ പെന്‍ഷന്‍ നല്‍കുക, അവസാന ശമ്പളമോ അവസാന 10 മാസത്തെ ശരാശരി ശമ്പളമോ അതില്‍ കൂടുതല്‍ ഗുണകരമായതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിശ്ചയിക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.  ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണയും, മുതിര്‍ന്നവരെയും അതിവൃദ്ധരെയും ഉള്‍പ്പെടുത്തി ഉപവാസ സമരവും സംഘടിപ്പിക്കുമെന്ന് പെന്‍ഷന്‍കാരുടെ സംഘടന സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related posts

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator

കെ.സി.ഇ.യു. ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും

Indian Cooperator
error: Content is protected !!