Indian Cooperator

സുരക്ഷിത പണമിടപാടിന് ടോക്കണ്‍ രീതി വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്

സൈബര്‍ തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പണമിടപാടിന് ടോക്കണൈസേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. 2000 കോടി യുപിഐ ഇടപാടുകളാണ് മാസംതോറും ഇന്ത്യയില്‍ നടക്കുന്നത്. ആഗോളതലത്തില്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകളിലൂടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് 87 ശതമാനം പേരും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തെ ആശ്രയിക്കുന്നതായാണ് കണക്ക്. ആഗോള ശരാശരി 67 ശതമാനം മാത്രമാണ്. 2024-25 സാമ്പത്തിക വര്‍ഷം 18,500 കോടി യുപിഐ ഇടപാടുകളിലായി 261 ലക്ഷം കോടിരൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിക്ക് സുരക്ഷ ശക്തമാക്കാനുള്ള സംവിധാനം റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചത്.

ബാങ്കിങ് മേഖലയില്‍ ടോക്കണൈസേഷന്‍ എന്നത് ഒരു സുരക്ഷാ സാങ്കേതിക വിദ്യയാണ്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം ഒരു യുനീക്ക് ടോക്കണ്‍ ഉപയോഗിക്കുന്ന സാങ്കേതിക രീതിയാണിത്. ഇടപാടിനായി കാര്‍ഡ് നമ്പര്‍, സി.വി.വി., എക്സ്പെയറി ഡേറ്റ് എന്നിവ നല്‍കുന്നതിന് പകരമാണ് ഈ യുനീക് ടോക്കണ്‍ ഉപയോഗിത്തുക. അതയായത്, യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയും അതിന്റെ പകരമായി ഓരോ ഉപഭോക്താവിനുമായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമമായ ഒരു സുരക്ഷിത ടോക്കണ്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് ടോക്കണൈസേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിലൂടെ ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ പണമിടപാട് നടത്തുമ്പോള്‍ വ്യാപാരിക്ക് ലഭിക്കില്ല. സുരക്ഷ തന്നെയാണ് ഇത്തരമൊരു ഇടപാടിന്റെ പ്രത്യേകത. സൈബര്‍ തട്ടിപ്പുകള്‍ കൂടിയ പശ്ചാത്തലത്തിലാണ് ടോക്കണ്‍ സമ്പ്രദായം റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്. സുരക്ഷയാണ് ഈ രീതിയുടെ പ്രത്യേകത. യഥാര്‍ത്ഥ കാര്‍ഡിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായോ ആപ്പിലോ സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ‘ടോക്കണ്‍’ മാത്രം ഉപയോഗിച്ചാല്‍ മതി. ഒരു ടോക്കണ്‍ മറ്റൊരു സൈറ്റിലോ ഉപകരണത്തിലോ ഉപയോഗിക്കാന്‍ സാധിക്കില്ല. ഉപഭോക്താക്കള്‍ കാര്‍ഡ് വിവരങ്ങള്‍ വെബ് സൈറ്റുകളിലും ആപ്പുകളിലും സൂക്ഷിക്കരുതെന്ന് ആര്‍.ബി.ഐ. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരിക്കല്‍ കാര്‍ഡ് ടോക്കണ്‍ ചെയ്താല്‍ വീണ്ടും വീണ്ടും അതിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ല.

ഒരു വെബ്സൈറ്റിലോ ആപ്പിലോ കാര്‍ഡ് ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ‘ Save card as per RBI guidelines’ എന്നൊരു ഓപ്ഷന്‍ വരും. അപ്പോള്‍ ടോക്കണൈസേഷന് അനുമതി നല്‍കുക. ഈ ഘട്ടത്തില്‍ യഥാര്‍ത്ഥ കാര്‍ഡില്‍ നിന്ന് ഒരു യൂണിക് ടോക്കണ്‍ നിര്‍മ്മിക്കും. തുടര്‍ന്ന് എല്ലാ ഇടപാടുകളും ഈ ടോക്കണ്‍വഴി നടക്കും.

ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകള്‍, ആമസോണ്‍ ഫ്ളിപ് കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് സൈറ്റുകള്‍, നെറ്റ് ഫ്ളിക്സ്, സ്വിഗ്ഗി- സോമാറ്റോ പോലുള്ള വിതരണ സൈറ്റുകള്‍ എന്നിവയെല്ലാം ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് ചോര്‍ന്നുകിട്ടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അക്കൗണ്ട് ഹാക്കിങ്ങിനുള്ള സാധ്യതയില്ല. ഓരോ സമയത്തും ഒ.ടി.പി. പോലുള്ള വിവരങ്ങള്‍ നല്‍കേണ്ടതില്ലാത്തതിനാല്‍ പേയ്മെന്റ് എളുപ്പമാകുകയും ചെയ്യും.

Related posts

യുപിഐ പണമിടപാടിന് ഇനി ഫോണ്‍ വേണ്ട; കാറിലെ സ്‌ക്രീനും ടി.വി.യും ഉപയോഗിച്ച് യു.പി.ഐ വഴി പണം അയക്കാം

Indian Cooperator

ഫിംഗര്‍ പ്രിന്റോ ക്യാമറയില്‍ മുഖം കാണിച്ചോ പണം അയക്കാവുന്ന രീതി അവതരിപ്പിച്ച് എന്‍.പി.സി.ഐ.

Indian Cooperator

ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ്. വഴി പണമയക്കാം; അക്കൗണ്ട് വേണ്ട

Indian Cooperator