Indian Cooperator

സഹകരണത്തിന് പ്ലം നിറത്തില്‍ ഐ.സി.എ. മുദ്രചാര്‍ത്തിയുള്ള പതാക ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

സഹകരണത്തില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന ഏഴ് നിറത്തിലുള്ള പതാക മാറ്റി പുതിയ ഉപയോഗിക്കാന്‍ സംസ്ഥാന സഹകരണ യൂണിയന്‍ നിര്‍ദ്ദേശം നല്‍കി. പ്ലം നിറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റന്‍ നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ ലോഗോ വെള്ളനിറത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ് പുതിയ പതാക. 2001-ല്‍ സഹകരണ പതാകയില്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് മാറ്റം വരുത്തിയിരുന്നു. ഇത് ഈവര്‍ഷം മുതലാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങുന്നത്.

മഴവില്‍ നിറത്തിലുള്ള പതാക ഭിന്നലിംഗവിഭാഗത്തിന്റെ അടയാളമായി ആഗോളതലത്തില്‍ അംഗീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2001-ല്‍ സഹകരണ പതാകയില്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് മാറ്റം വരുത്തി.ത്. എന്നാല്‍, ഇതിന് ശേഷവും രാജ്യത്താകെ  മഴവില്‍ നിറത്തിലുള്ള പതാകയാണ് സഹകരണ പരിപാടികള്‍ക്ക് ഉപയോഗിക്കാറുള്ളത്. ഇത് മാറ്റാന്‍ ഈവര്‍ഷം ദേശീയ സഹകരണ യൂണിയന്‍ തീരുമാനിച്ചിരുന്നു. ‘അന്താരാഷ്ട്ര സഹകരണ വര്‍ഷം’ പരിപാടിയില്‍ പുതിയ പതാകയാണ് ഉപയോഗിച്ചത്.

നവംബര്‍ 14മുതല്‍ 20വരെയാണ് ദേശീയതലത്തില്‍ സഹകരണവാരം ആചരിക്കാറുള്ളത്. ഇതില്‍ സംസ്ഥാനത്ത് പുതിയ സഹകരണ പതാക ഉപയോഗിക്കാന്‍ സംസ്ഥാന സഹകരണ യൂണിയന്‍ തീരുമാനിച്ചു. പുതിയ പതാകയുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് പഴയ പതാക ഈ വാരാഘോഷപരിപാടികള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന ഇളവ് സംസ്ഥാന സഹകരണ യൂണിയന്‍ നല്‍കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവില്‍വന്നതിനാല്‍ കേരളത്തില്‍ സഹകരണ വാരാഘോഷം മാറ്റിവെച്ചിരിക്കുകയാണ്. 14ന് തൃശൂരില്‍ ഉദ്ഘാടനവും 20ന് ആലപ്പുഴയില്‍ സമാപനവുമാണ് നിശ്ചയിച്ചിരുന്നത്. സംഘങ്ങള്‍തലത്തിലും താലൂക്ക് മുതല്‍ സംസ്ഥാനതലംവരെ സഹകരണ യൂണിയന്‍ തലത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുമാണ് വാരാഘോഷം നടത്താറുള്ളത്. ഇതെല്ലാം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. വാരാഘോഷ ചടങ്ങ് ആകുമ്പോഴേക്കും പുതിയ സഹകരണ പതാക പരമാവധി തയ്യാറാക്കാന്‍ ചില സഹകരണ സംഘങ്ങള്‍ തന്നെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുണ്ട്.  

Related posts

സഹകരണസംഘം സെക്രട്ടറിമാര്‍ഇനി ജീവനക്കാരുടെ റേഷന്‍കാര്‍ഡുംപരിശോധിക്കണം

Indian Cooperator

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator
error: Content is protected !!