Indian Cooperator

മഹാരാഷ്ട്രയിലെമത്സ്യത്തൊഴിലാളിസംഘങ്ങളെശാക്തീകരിക്കാന്‍ വാമ്‌നികോം രംഗത്ത്

ഹാരാഷ്ട്രയിലെ തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുണെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണു ( വാമ്‌നികോം ) ശാക്തീകരണ-നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. മത്സ്യത്തൊഴിലാളിസംഘങ്ങളെ വിവിധോദ്ദേശ്യ ( മള്‍ട്ടി പര്‍പ്പസ് ) സഹകരണസംഘങ്ങളാക്കി മാറ്റുകയാണു വാമ്‌നികോമിന്റെ ലക്ഷ്യം. ഇതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിക്കുകയും സംഘങ്ങളുടെ ഭരണശേഷി മെച്ചപ്പെടുകയും സഹകരണരംഗത്തെ പുത്തന്‍രീതികളോട് മത്സ്യത്തൊഴിലാളികള്‍ക്ക് ആഭിമുഖ്യമുണ്ടാവുകയും ചെയ്യും.

മത്സ്യത്തൊഴിലാളിസംഘങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വാമ്‌നികോം നവംബര്‍ ഏഴു മുതല്‍ 13 വരെ സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ ബോധവത്കരണ-പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചു. ഓരോ ക്യാമ്പിലും സഹകരണസംഘം പ്രതിനിധികളും മത്സ്യത്തൊഴിലാളികളുടെ നേതാക്കളും പങ്കെടുത്തു. സംഘങ്ങളെ വിവിധോദ്ദേശ്യസംഘങ്ങളാക്കി മാറ്റുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. മീന്‍സംസ്‌കരണം, വിപണനം, സാമ്പത്തികസാക്ഷരത, ഡിജിറ്റല്‍ ശാക്തീകരണം, പുതിയ നിയമാവലി സ്വീകരിക്കല്‍, പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവരെ പഠിപ്പിച്ചു. ഒറ്റപ്രവര്‍ത്തനം മാത്രം നടത്തി മുന്നോട്ടുപോകുന്ന മത്സ്യത്തൊഴിലാളിസംഘങ്ങളെ സമൂഹത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുമുഖപ്രവര്‍ത്തനങ്ങളിലേക്കു വികസിപ്പിക്കുക എന്നതിലാണു വാമ്‌നികോം ശ്രദ്ധയൂന്നുന്നത്. ‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന ദേശീയസഹകരണദര്‍ശനം ബോധവത്കരണ-പരിശീലനപദ്ധതികള്‍വഴി സഹകാരികളില്‍ ഊട്ടിയുറപ്പിക്കാനാണു വാമ്‌നികോം ശ്രമിക്കുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 2020 ലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ ആറു തീരദേശജില്ലകളില്‍ മീന്‍പിടിത്തക്കാരുടെ 306 സഹകരണസംഘങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ 266 എണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. 1,14,000 മത്സ്യത്തൊഴിലാളികളാണ് ഇവയില്‍ അംഗങ്ങളായുള്ളത്.

Related posts

200 കോടി രൂപ വിറ്റുവരവുള്ളസഹകരണസംഘങ്ങള്‍ക്കുംസ്റ്റാര്‍ട്ടപ്പ് പദവി

Indian Cooperator

ക്ഷീരസംഘങ്ങള്‍ക്ക് എല്ലാജില്ലകളിലും അപ്പക്‌സ് യൂണിയനുകള്‍; കേരളത്തിലെ മേഖലായൂണിയന്റെ ഘടനയെ ബാധിക്കും

Indian Cooperator

നബാര്‍ഡ് ഹരിതബോണ്ടും അടിസ്ഥാനസൗകര്യവികസനവും വഴി 10,000 കോടി സമാഹരിക്കും

Indian Cooperator
error: Content is protected !!