Indian Cooperator

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

കേരളാബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി റോയ് എബ്രഹാം ചുമതലയേറ്റു. കേരളാബാങ്ക് രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് റോയ്. 17ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റോയ് എബ്രഹാമിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. ചീഫ് ജനറല്‍ മാനേജര്‍മാരില്‍നിന്നാണ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്.

ബാങ്കിംഗ് മേഖലയില്‍ 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള റോയ് എബ്രഹാം 2000 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌കെയില്‍ വണ്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചു. 2006ല്‍ കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജറായി ചുമതലയേറ്റു. 2022 മുതല്‍ കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. എം.കോം, എംബിഎ, സിഎംഎ എന്നിങ്ങനെ ഉന്നത യോഗ്യതകള്‍ നേടിയാണ് അദ്ദേഹം ഈ ചുമതലയിലെത്തുന്നത്.

കേരളാബാങ്കിന്റെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കിയപ്പോള്‍ അതിലും റോയ് എബ്രഹാം അംഗമായിരുന്നു. കെ.സി. സഹദേവന്‍, റോയ് എബ്രഹാം, എ.ആര്‍.രാജേഷ് എന്നിവരായിരുന്നു അതിലുള്‍പ്പെട്ടത്. അതില്‍ കെ.സി.സഹദേവനെ നിയമിക്കാനും പിന്നീടുവരുന്ന ഒഴിവിലേക്ക് ബാക്കിയുള്ളവരെ പരിഗണിക്കാമെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യനിയമനം നടന്നത്.

പരേതരായ പി. എബ്രഹാം സെബാസ്റ്റ്യന്റെയും ലീലാമ്മ എബ്രഹാമിന്റെ മകനാണ് റോയ് എബ്രഹാം. ജിഷ റോയ് ആണ് ഭാര്യ. മക്കള്‍: അഡ്‌ലിന്‍ റോയ്, അഡ്രിയേല്‍ റോയ്, അഡ്രിയ റോയ്

Related posts

അരനൂറ്റാണ്ടിന്റെ സമരചരിത്രവുമായി കെ.സി.ഇ.യു. സംസ്ഥാനസമ്മേളനം സെപ്റ്റംബറില്‍ കോഴിക്കോട്ട്  

Indian Cooperator

സഹകരണ വകുപ്പ്ആര്‍ക്ക്?ഏറ്റെടുക്കുമോ കോണ്‍ഗ്രസ്

Indian Cooperator

സര്‍ക്കാരിന്റെ ഗ്രാന്റ് വിനിയോഗിച്ചില്ല കേരളാബാങ്ക് 18 ശതമാനം പലിശ നല്‍കണം

Indian Cooperator
error: Content is protected !!