Indian Cooperator

സഹകരണ വകുപ്പ്ആര്‍ക്ക്?ഏറ്റെടുക്കുമോ കോണ്‍ഗ്രസ്

മുഖ്യമന്ത്രി തര്‍ക്കത്തിനിടയില്‍ സഹകരണ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ആ പാര്‍ട്ടിയില്‍ ശക്തം. സഹകരണ മേഖലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യവും ഇതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കോണ്‍ഗ്രസിനായിരുന്നു സഹകരണ വകുപ്പ്. ഇത് തുടരണമെന്നാണ് ആവശ്യം. സി.എം.പി.ക്ക് പ്രതിനിധിയുണ്ടാകുമ്പോള്‍ സഹകരണ മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാറുണ്ട്. എം.വി.രാഘവന്‍ പലഘട്ടമായി സഹകരണ മന്ത്രിയായിരുന്നു. 2011-ല്‍ സി.എം.പി.ക്ക് എം.എല്‍.എ.മാരുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് വകുപ്പ് ഏറ്റെടുത്തത്.

സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, സഹകരണ മന്ത്രിസ്ഥാനം അദ്ദേഹത്തിനായിരിക്കുമെന്നാണ് സി.എം.പി. നേതാക്കള്‍ വിശ്വസിക്കുന്നത്. 63 എം.എല്‍.എ.മാരും മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസിന്റെ കണക്കിലുള്ളതിനാല്‍ പ്രധാന വകുപ്പുകള്‍ ചെറിയ ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നതാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നത്. അതിലാണ്, സഹകരണ വകുപ്പ് സി.എം.പി.ക്ക് നല്‍കരുതെന്ന ആവശ്യവും ഉയരുന്നത്.

സര്‍ക്കാര്‍ രൂപീകരണം നടന്നില്ലെങ്കിലും സഹകരണ വകുപ്പില്‍ സ്ഥലം മാറ്റത്തിന് സമ്മര്‍ദ്ദം കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലാതലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് ആവശ്യമില്ലാത്ത സ്ഥാനങ്ങളിലെല്ലാം ഭരണാനുകൂല സംഘടനകളുടെ പട്ടിക അനുസരിച്ച് സ്ഥലം മാറ്റാനാണ് നീക്കം നടക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം സ്ഥലം മാറ്റ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശം.

ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥതലത്തിലും മാറ്റം വരാറുണ്ട്. പ്രധാനപ്പെട്ട തസ്തികകളിലെല്ലാം സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് പതിവ്. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് ഇത്തരമൊരു രീതി ഉണ്ടാകാറില്ല. സര്‍ക്കാര്‍ നിലവില്‍വന്നാല്‍ നടക്കാന്‍ ഇടയില്ലാത്ത സ്ഥലം മാറ്റങ്ങള്‍, അതിന് മുമ്പായി നടത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതിലേറെയും. പ്രാദേശിക രാഷ്ട്രീയ താല്‍പര്യം, സംഘടനാനേതാക്കളുടെ വ്യക്തിതാല്‍പര്യം എന്നിവയെല്ലാമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. സര്‍ക്കാര്‍ രൂപീകരണത്തിനൊപ്പം വിപുലമായ അഴിച്ചുപണി ഉദ്യോഗസ്ഥതലത്തിലുണ്ടാകുമെന്ന് സഹകരണ വകുപ്പിലെ വിവിധ സംഘടനാനേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥലം മാറ്റേണ്ടവരുടെ പട്ടികയും തയ്യാറാക്കി കഴിഞ്ഞു.

Related posts

100 കോടിയിലധികം രൂപതട്ടിയെടുത്ത കളമശ്ശേരിയിലെമള്‍ട്ടി സ്റ്റേറ്റ് സംഘംഡയറക്ടര്‍മാര്‍ അറസ്റ്റില്‍

Indian Cooperator

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

Indian Cooperator

സഹകരണജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏകാംഗക്കമ്മീഷനെ നിയമിച്ചു

Indian Cooperator