Indian Cooperator

അരനൂറ്റാണ്ടിന്റെ സമരചരിത്രവുമായി കെ.സി.ഇ.യു. സംസ്ഥാനസമ്മേളനം സെപ്റ്റംബറില്‍ കോഴിക്കോട്ട്  

സഹകരണ ജീവനക്കാരുടെ അവകാശങ്ങള്‍ ഉറക്കെ പറയുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയായി. വ്യക്തികള്‍ ഭരണസമിതിയിലെ അധികാരികളും ജീവനക്കാര്‍ അടിമകളുമായിരുന്നു അരനൂറ്റാണ്ടിനപ്പുറത്തെ കേരളത്തിലെ സഹകരണ സംഘങ്ങളിലെ രീതി. അതിനെമാറ്റിയെടുത്ത് സഹകരണ പ്രസ്ഥാനത്തെ ഒരുജനാധിപത്യ രീതിയിലേക്ക് മാറ്റിയെടുത്തുവെന്നതാണ് കെ.സി.ഇ.യു. വിന്റെ ചരിത്ര നേട്ടം.

സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് കോഴിക്കോട്. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദന്‍ സഹകരണമാണ് ജനവിമോചനത്തിനും സാമൂഹ്യമുന്നേറ്റത്തിനുമുള്ള പോംവഴി എന്ന പ്രഖ്യാപിച്ചത് ഈ മണ്ണില്‍നിന്നാണ്. ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിന് വാഗ്ഭടാനന്ദന്‍ രൂപം നല്‍കുമ്പോള്‍, തൊഴിലാളികളുടെ ക്ഷേമവും മെച്ചപ്പെട്ടവും ജീവിതവുമായിരുന്നുലക്ഷ്യമിട്ടത്. അത് ഇന്ന് ലോകത്താകെ അറിയുന്ന വിധത്തില്‍ വളര്‍ന്നു. സമൂഹ്യപരിഷ്‌കരണത്തിനുള്ള കൂട്ടായ്മകള്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കുകയും അങ്ങനെ ഒരേസമയം സഹകരണ പ്രസ്ഥാനം നവോത്ഥാനപ്രസ്ഥാനമായി മാറുകയും ചെയ്തുവെന്നതാണ് മലബാറിന്റെ ചരിത്രം. ആ ചരിത്രമുറങ്ങുന്ന മണ്ണില്‍ സഹകരണചരിത്രത്തില്‍ ചുവന്ന പതാകയുമായി പുതിയ വഴിവെട്ടിയെടുത്ത എംപ്ലോയീസ് യൂണിയന്റെ 31-ാം സംസ്ഥാന സമ്മേളനം നടക്കുകയാണ്.

സെപ്റ്റംബര്‍ 21,22,23 തീയതികളിലാണ് സമ്മേളനം. ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ആശയങ്ങള്‍, വിരുദ്ധ നിലപാടുകള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍ എല്ലാം ഒന്നിച്ചുയരുന്ന ഒരുവേദിയായാണ് യൂണിയന്‍ ഈ ചര്‍ച്ചകളെയും സെമിനാറുകളെയും കാണുന്നത്. എറണാകുളം ജില്ലാക്കമ്മിറ്റിയുടെ സെമിനാറും യാത്രയയപ്പുസമ്മേളനവും ജൂലായ് 25 ശനിയാഴ്ച മൂന്നു മണിക്ക് നടക്കും.

കാക്കനാട് കേരളബാങ്ക് ഹാളിലാണു സെമിനാറും യാത്രയയപ്പുസമ്മേളനവും. ‘  വര്‍ത്തമാനകേരളവും സഹകരണപ്രസ്ഥാനവും ‘  എന്ന വിഷയത്തിലാണു സെമിനാര്‍. സി.ഐ.ടി.യു. എറണാകുളം ജില്ലാ സെക്രട്ടറി സ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ. എന്‍.കെ. രാമചന്ദ്രന്‍ വിഷയം അവതരിപ്പിക്കും. കെ.സി.ഇ.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സ. കെ.ബി. ജയപ്രകാശ്, സ. ടി.ആര്‍. സുനില്‍ എന്നിവര്‍ പങ്കെടുക്കും.

Related posts

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Indian Cooperator

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator
error: Content is protected !!