Indian Cooperator

സര്‍ക്കാരിന്റെ ഗ്രാന്റ് വിനിയോഗിച്ചില്ല കേരളാബാങ്ക് 18 ശതമാനം പലിശ നല്‍കണം

ര്‍ക്കാര്‍ അനുവദിച്ച് ഗ്രാന്റ് പൂര്‍ണമായി വിനിയോഗിക്കാതെ ട്രഷറിയില്‍ സൂക്ഷിച്ചതിന് കേരളാബാങ്ക് 18 ശതമാനം നിരക്കില്‍ പലിശ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളാബാങ്കിന്റെ കീഴില്‍ രൂപവത്കരിച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്ക് ഒറ്റത്തവണ സഹായമായി 10 ലക്ഷം രൂപ ഗ്രാന്റ് നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 100 എഫ്.പി.ഒ.കള്‍ക്ക് സഹായം നല്‍കുന്നതിന് 10 കോടിരൂപ കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവെക്കുകയും ചെയ്തതാണ്.

കമ്പനീസ് ആക്ട് പ്രകാരം രൂപവത്കരിച്ച 36 എഫ്.പി.ഒ.കള്‍ക്ക് സഹായം നല്‍കുന്നതിന് 360 ലക്ഷം രൂപ അനുവദിച്ച് 2025 ജനുവരി 30ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ ആദ്യ ഗഡുവായി 108 ലക്ഷം നല്‍കുകയും ചെയ്തു. 2025 ഫിബ്രവരി 27ന് ഇതിനുള്ള റിലീസ് ഉത്തരവും സര്‍ക്കാര്‍ നല്‍കി. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് എഫ്.പി.ഒ.കള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന 21 എഫ്.പി.ഒ.കള്‍ക്കായി, സര്‍ക്കാര്‍ അനുവദിച്ച 108 ലക്ഷത്തില്‍നിന്ന് കേരളാബാങ്ക് 63ലക്ഷം രൂപ നല്‍കി. ബാക്കി 45 ലക്ഷം രൂപ ട്രഷറിയില്‍തന്നെ സൂക്ഷിച്ചു.

അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കുന്ന എഫ്.പി.ഒ.കള്‍ക്ക് രണ്ടാം ഗഡു തുക അനുവദിക്കാന്‍ ഈ 45 ലക്ഷം രൂപ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2026 മാര്‍ച്ച് രണ്ടിനാണ് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ചെലവാക്കാതെ ട്രഷറിയില്‍ സൂക്ഷിച്ച തുക അര്‍ഹതാമാനദണ്ഡം പാലിക്കുന്ന എഫ്.പി.ഒ.കള്‍ക്ക് ഒന്നാംഘട്ട സഹായത്തിനും രണ്ടാംഘട്ട സഹായത്തിനും ഉപയോഗിക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പമാണ്, ഗ്രാന്റായി അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിക്കാതെ ഒരുവര്‍ഷം സൂക്ഷിച്ചതിന് 18 ശതമാനം നിരക്കില്‍ പലിശ ട്രഷറിയില്‍ അടക്കുന്നതിനുള്ള അടിയന്തര നടപടി സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ
ഗ്രാന്റ് വിനിയോഗിച്ചില്ല
കേരളാബാങ്ക്
18 ശതമാനം പലിശ നല്‍കണം

സര്‍ക്കാര്‍ അനുവദിച്ച് ഗ്രാന്റ് പൂര്‍ണമായി വിനിയോഗിക്കാതെ ട്രഷറിയില്‍ സൂക്ഷിച്ചതിന് കേരളാബാങ്ക് 18 ശതമാനം നിരക്കില്‍ പലിശ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളാബാങ്കിന്റെ കീഴില്‍ രൂപവത്കരിച്ച ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്ക് ഒറ്റത്തവണ സഹായമായി 10 ലക്ഷം രൂപ ഗ്രാന്റ് നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 100 എഫ്.പി.ഒ.കള്‍ക്ക് സഹായം നല്‍കുന്നതിന് 10 കോടിരൂപ കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവെക്കുകയും ചെയ്തതാണ്.

കമ്പനീസ് ആക്ട് പ്രകാരം രൂപവത്കരിച്ച 36 എഫ്.പി.ഒ.കള്‍ക്ക് സഹായം നല്‍കുന്നതിന് 360 ലക്ഷം രൂപ അനുവദിച്ച് 2025 ജനുവരി 30ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ ആദ്യ ഗഡുവായി 108 ലക്ഷം നല്‍കുകയും ചെയ്തു. 2025 ഫിബ്രവരി 27ന് ഇതിനുള്ള റിലീസ് ഉത്തരവും സര്‍ക്കാര്‍ നല്‍കി. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് എഫ്.പി.ഒ.കള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന 21 എഫ്.പി.ഒ.കള്‍ക്കായി, സര്‍ക്കാര്‍ അനുവദിച്ച 108 ലക്ഷത്തില്‍നിന്ന് കേരളാബാങ്ക് 63ലക്ഷം രൂപ നല്‍കി. ബാക്കി 45 ലക്ഷം രൂപ ട്രഷറിയില്‍തന്നെ സൂക്ഷിച്ചു.

അര്‍ഹതാമാനദണ്ഡങ്ങള്‍ പാലിക്കുന്ന എഫ്.പി.ഒ.കള്‍ക്ക് രണ്ടാം ഗഡു തുക അനുവദിക്കാന്‍ ഈ 45 ലക്ഷം രൂപ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2026 മാര്‍ച്ച് രണ്ടിനാണ് കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ചെലവാക്കാതെ ട്രഷറിയില്‍ സൂക്ഷിച്ച തുക അര്‍ഹതാമാനദണ്ഡം പാലിക്കുന്ന എഫ്.പി.ഒ.കള്‍ക്ക് ഒന്നാംഘട്ട സഹായത്തിനും രണ്ടാംഘട്ട സഹായത്തിനും ഉപയോഗിക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പമാണ്, ഗ്രാന്റായി അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിക്കാതെ ഒരുവര്‍ഷം സൂക്ഷിച്ചതിന് 18 ശതമാനം നിരക്കില്‍ പലിശ ട്രഷറിയില്‍ അടക്കുന്നതിനുള്ള അടിയന്തര നടപടി സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിക്കണമെന്നും ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Related posts

സഹകരണജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏകാംഗക്കമ്മീഷനെ നിയമിച്ചു

Indian Cooperator

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുങ്ങുന്നു; എല്ലാം ഇനി വിരല്‍ത്തുമ്പിലറിയാം

Indian Cooperator

കണ്‍സോര്‍ഷ്യം വായ്പയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി; പലിശ നല്‍കും

Indian Cooperator