Indian Cooperator

അവശ്യരേഖകളെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാക്കും; 18 വയസ്സുകഴിഞ്ഞവര്‍ക്കെല്ലാം കെ-സ്മാര്‍ട്ട് ഐ.ഡി.

രോ രേഖയ്ക്കും പലപ്രാവശ്യം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട രേഖകളെല്ലാം ഡിജിറ്റലായി ലഭ്യമാക്കാനുള്ള നടപടി തുടങ്ങി. ഇവയെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാകും. ഓഫീസ് ആവശ്യത്തിനായി വരുന്ന എല്ലാ രേഖകളും ഡിജിറ്റലായി സ്വീകരിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തുടങ്ങി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കര്‍ സംവിധാനത്തില്‍ സുരക്ഷിതമായി രേഖകള്‍ ലഭ്യമാക്കുന്നതിന് ഡീഡ് (ഡിജിറ്റലൈസേഷന്‍ ഓഫ് എവരി എസെന്‍ഷ്യല്‍ ഡോക്യുമെന്റ്) പദ്ധതിക്കാണ് തദ്ദേശ വകുപ്പ് തുടക്കമിടുന്നത്. ഡിജി കേരളം 2.0 എന്ന പേരിലാണ് ഇതിന്റെ നടപടികള്‍ തുടങ്ങിയിട്ടുള്ളത്. 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കെ-സ്മാര്‍ട്ട് ഐ.ഡി. നല്‍കും. ഈ ഐ.ഡി. ഉപയോഗിച്ച് രേഖകള്‍ ഡിജിറ്റലായി സ്വീകരിക്കാനാകും. ഡിജി കേരളം 2.0 പദ്ധതിയില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സേഫ് ടെക് പദ്ധതി നടപ്പാക്കും. പദ്ധതി വിജയത്തിലെത്തിക്കാനും എളുപ്പമുള്ളതാക്കാനും നിര്‍മിത ബുദ്ധിയില്‍ (എ.ഐ.) സമ്പൂര്‍ണ സാക്ഷരത ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഡീഡ് – പദ്ധതിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും പേപ്പര്‍ഹിതമാക്കുകയും പ്രമാണ പരിശോധന അടക്കമുഉള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. ഡിജി ലോ ക്കറില്‍ നേരിട്ട് ലഭ്യമാകാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഡിജി ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യാനും ആധികാരിക രേഖ ആവശ്യമുള്ളപ്പോള്‍ അവ എങ്ങനെ ഡിജിറ്റലായി ഉപയോഗിക്കാമെന്നും ജനങ്ങ
ള്‍ക്ക് പരിശീലനം നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പേരെയും പദ്ധതിയുടെ ഭാഗമാക്കും. രേഖകളുടെ സുഗമമായ ഡിജിറ്റലൈസേഷനും സംഭരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കും.

രേഖകള്‍ ഡിജിറ്റലാകുന്നതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളെയും ഫലപ്രദമായി ചെറുക്കാനാകും. വിവിധ ഓഫിസുകളില്‍ നിന്ന് രേഖ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും പിന്നാക്ക വിഭാഗ
ങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ സേവനം വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനും കഴിയും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

Related posts

സംസ്ഥാന സഹകരണ യൂണിയിനിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു

Indian Cooperator

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator
error: Content is protected !!