Indian Cooperator

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ നെല്ല് സംഭരണം നടത്തുന്ന പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. 37 പ്രാഥമിക സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു. സംഭരണ പ്രക്രിയയുടെ ഭാഗമായ മില്ലനുവദിക്കല്‍, നെല്ലിന്റെ ഗുണനിലവാര പരിശോധന, ഇനം, അളവ് എന്നിവ പരിശോധിക്കുന്ന ചുമതല നോഡല്‍ ഏജന്‍സിയായ സപ്ലൈകോയുടെ ഫീല്‍ഡ് ജീവനക്കാര്‍ നിര്‍വഹിക്കും. ജില്ലാ താലൂക്ക് തലങ്ങളിലെ പ്രവര്‍ത്തനം പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ ഏകോപിപ്പിക്കും. സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ നെല്ലാണ് സംഭരിക്കുക. നെല്ല് അളന്നതിന്റെ രസീത് (പി.ആര്‍.എസ്.) ഹാജരാക്കിയാലുടന്‍ കര്‍ഷകര്‍ക്ക് സഹകരണ സംഘം വില അനുവദിക്കും. 30 രൂപയാണ് സംഭരണ വില.

നെല്ല് സംഭരിക്കുന്ന സംഘം കര്‍ഷകരുടെ ആധാര്‍ അടിസ്ഥാനമാക്കി ഭൂമിയുടെ വിസ്തീര്‍ണം. നെല്ലിന്റെ തൂക്കം, കൃഷി വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ഫാര്‍മര്‍ രജിസ്റ്റര്‍ (എഫ് ആര്‍.എന്‍.) എന്നിവ രേഖപ്പെടുത്തി സപ്ലൈകോയ്ക്ക് കൈമാറണം. നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് ന്‍കേണ്ട ഉത്തരവാദിത്വം മില്ലുടമകള്‍ക്ക് തന്നെയായിരിക്കും. ഔട്ട് ടേണ്‍ റേഷ്യോ, കൈകാര്യ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ നിലവിലെ രീതിയില്‍ സപ്ലൈകോ-മില്ലുടമ കരാര്‍ പ്രകാരം തുടരും.

നെല്ലിന്റെ കേന്ദ്ര താങ്ങുവിലയും സംസ്ഥാന പ്രോത്സാഹന വിഹിതവും കര്‍ഷകര്‍ക്കുള്ളതാണ്. നെല്ലുവില റൊക്കമായി സംഘങ്ങള്‍ നല്‍കുന്നതിനാല്‍ ഈ തുക സംഘങ്ങള്‍ക്കാണ് ലഭിക്കേണ്ടത്. ഇതിന് നിയമപരമായി ഉണ്ടായേക്കാവുന്ന തടസ്സം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ആശയവിനിമയം നടത്തും.

Related posts

അര്‍ബന്‍ബാങ്കുകള്‍ക്ക് അര നൂറ്റാണ്ടിനുശേഷം പൊതു നിയമാവലി വരുന്നു

Indian Cooperator

എന്താണ് സഹകരണ മേഖലയിലെ പ്രശ്‌നം; ജനങ്ങളുടെ ചോദ്യങ്ങൾ നേരിടാൻ ആദ്യമായി സഹകരണ സഭ

Indian Cooperator

സഹകരണസംഘങ്ങളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന് 90 ശതമാനം സര്‍ക്കാര്‍ സഹായം

Indian Cooperator
error: Content is protected !!