Indian Cooperator

ആശ്രിതര്‍ ആരൊക്കെയാണെന്ന് നിശ്ചയിച്ചു; നിയമനം നല്‍കുന്നതിനും മുന്‍ഗണന

ഹകരണ സംഘങ്ങളിലെ ആശ്രിതനിയമനത്തിന് സഹകരണ ചട്ടത്തിലുള്ള വ്യവസ്ഥകള്‍ക്ക് വിശദീകരണം നല്‍കി പ്രത്യേകം മാനദണ്ഡം തയ്യാറാക്കുന്നു. ഇത് പുതുതായി തയ്യാറാക്കുന്ന സഹകരണ മാന്വലിന്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ചട്ടം അനുസരിച്ച് എട്ട് വ്യവസ്ഥകളാണ് ആശ്രിത നിയമനകാര്യത്തിലുള്ളത്. ഇതിനൊപ്പം, ആശ്രിതര്‍ ആരൊക്കെയാണെന്നും നിയമനം നല്‍കുമ്പോള്‍ ആര്‍ക്കാണ് മുന്‍ഗണ നല്‍കേണ്ടത് എന്നും മാന്വലില്‍ ഉള്‍പ്പെടുത്തും.

ആശ്രതിതനെന്നാല്‍, ജീവനക്കാരന്‍ മരിക്കുന്ന അവസരത്തില്‍ ജീവനക്കാരന്റെ/ ജീവനക്കാരിയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്നവര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത് എന്നാണ് മാന്വലില്‍ നല്‍കുന്ന വിശദീകരണം. ഇതനുസരിച്ച് സഹകരണ സ്ഥാപനത്തിലെ ജീവനക്കാരന്റെ കുടുംബത്തിലെ ഏതൊരു അംഗവും ആശ്രിതന്റെ പട്ടികയില്‍ ഉള്‍പ്പെടും. എന്നാല്‍, ആശ്രിതനിയമനം നല്‍കേണ്ടത് ആര്‍ക്കാണെന്നതിന് മുന്‍ഗണന നിശ്ചയിച്ചു. അതില്‍ എട്ടുപേരെയാണ് ആശ്രിതരായി കണക്കാക്കുന്നത്. അവര്‍ നിയമനം ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ മുന്‍ഗണന അനുസരിച്ച് ഇങ്ങനെയാണ്-വിധവ അല്ലെങ്കില്‍ വിഭാര്യന്‍, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, അച്ഛന്‍, അമ്മ, അനന്തരവന്‍/അനന്തരവള്‍.  വിധവയ്‌ക്കോ വിഭാര്യനോ ആണ് ആശ്രിത നിയമനത്തിന് അവകാശമുള്ളവരുടെ ആദ്യപട്ടികയിലുള്ളതെന്ന് മാന്വലിന്റെ ഭാഗമായി ഉള്‍പ്പെടുത്തും.

മറ്റ് വ്യവസ്ഥകള്‍

  • വിധവയോ/ വിഭാര്യനോ ആശ്രിതനിയമനം സ്വീകരിക്കാന്‍ കഴിയാത്തവരാണെങ്കിലും മരണപ്പെട്ട ജീവനക്കാരന്റെ മക്കള്‍ പ്രായപൂര്‍ത്തിയാട്ടില്ലെങ്കിലും അവരുടെ സമ്മതത്തോടെ മറ്റ് ആശ്രിതകര്‍ക്ക് ജോലി നല്‍കാം.
    * സഹോദരന്‍/ സഹോദരി എന്നതില്‍ ചിറ്റമ്മയുടെയോ ചിറ്റപ്പന്റെയോ മക്കളോ അര്‍ദ്ധ സഹോദരനും സഹോദരിയും ഉള്‍പ്പെടുകയില്ല.
    * മരണപ്പെട്ട ജീവനക്കാരന്റെ വിവാഹിതനായ മകനോ അല്ലെങ്കില്‍ മകളോ ജോലി ഇല്ലാത്തവരും അവരുടെ ഭാര്യയോ ഭര്‍ത്താവോ ജോലി ഇല്ലാത്തവരും ഇവര്‍ മരണപ്പെട്ട ജീവനക്കാരന്റെ സംരക്ഷണയില്‍ ആയിരുന്നുവെങ്കിലും അവര്‍ക്ക് നിയമനം നല്‍കുന്നത് പരിഗണിക്കാം.
    *  വിവാഹിതരായ മക്കള്‍ക്കാണ് ജോലി നല്‍കുന്നതെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇവര്‍ക്ക് മറ്റുവരുമാനമൊന്നുമില്ലെന്നും മരണപ്പെട്ട ജീവനക്കാരനെ ആശ്രയിച്ചിരുന്നവരാണെന്നുമാണ് സര്‍ട്ടിഫിക്കറ്റ് ചെയ്യേണ്ടത്.
    * ജീവനക്കാരന്‍ മരണപ്പെട്ടാല്‍ ഒരുവര്‍ഷത്തിനകം ആശ്രിതനിയമനത്തിന് അപേക്ഷനല്‍കണം. ഒരുതവണ ഒരുആശ്രിതന്‍ നിയമനം അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ മാറ്റി നല്‍കാനാവില്ല.വിധവയുടെയും വിഭാര്യന്റെ കാര്യത്തില്‍ ആശ്രിതനിയമനത്തിനുള്ള പ്രായപരിധി ബാധകമാകില്ല.

Related posts

സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍

Indian Cooperator

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator

ഇന്ന് മുതല്‍ മൂന്നുദിവസം മില്‍മ പ്ലാന്റുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Indian Cooperator
error: Content is protected !!