Indian Cooperator

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

ഹകരണ പരിശീലനത്തിന് സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി. ഇതിനായി സംസ്ഥാന സഹകരണ യൂണിയന് 1.20കോടിരൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.  തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ പരിശീലന കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നത്. ഒരോ കോളേജിലും നാല് ക്ലാസ് റൂമുകള്‍ വീതം സ്മാര്‍ട്ടാക്കി മാറ്റും.

സഹകരണ മേഖലയെക്കുറിച്ചുള്ള പഠനത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന ചര്‍ച്ച കുറെ നാളായി ഈ മേഖലയിലുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ പുതിയ പരിശീലനം സഹകരണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന ആവശ്യമാണുള്ളത്. സിലബസിലടക്കം മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ചര്‍ച്ചകളും സജീവമാണ്. ഇതിന്റെയെല്ലാം മുന്നോടിയായാണ് ക്ലാസുകള്‍ സ്മാര്‍ട്ടാക്കി മാറ്റുന്നത്.

ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ധര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ പാകത്തിലുള്ള സജീകരണമാണ് സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഭാഗമായി വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ഇതിനുള്ള വിശദമായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന സഹകരണ യൂണിയനാണ് സഹകരണ പരിശീലന കേന്ദ്രങ്ങളുടെയും കോളേജുകളുടെയും നിയന്ത്രണ ചുമതല.

സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്കായി 80 ലക്ഷം രൂപ സര്‍ക്കാര്‍ ഒന്നാംഘഡുവായി അനുവദിച്ചു. സംസ്ഥാന സഹകരണയൂണിയന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍, സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കുള്ള ധനസഹായ പദ്ധതിയില്‍നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഈ തുക 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അനുവദിക്കും.


Related posts

90 ദിവസത്തേക്ക് കൂടി നിലവിലുള്ള സഹകരണ യൂണിയന്‍ ഭരണസമിതികള്‍ക്ക് തുടരാമെന്ന് സര്‍ക്കാര്‍

Indian Cooperator

സഹകരണ വാർത്തകൾ സമഗ്രതയോടെ വായിക്കാൻ ഇനി ഇന്ത്യൻ കോഓപ്പറേറ്റർ

Indian Cooperator

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

Indian Cooperator
error: Content is protected !!