Indian Cooperator

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഹോളോഗ്രാം മുദ്ര നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം. സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി നാലുലക്ഷം രൂപയും അനുവദിച്ചു. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ് നല്‍കുന്നതിന് നേരത്തെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഓപ് കേരള എന്നബ്രാന്‍ഡില്‍ സഹകരണ ഉല്‍പന്നങ്ങളെ ഏകീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗുണനിലവാരം ഉറപ്പാക്കി ഹോളോഗ്രാം മുദ്രകൂടി ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്നത്.

ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫ് കോഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് ഹോളോഗ്രാം മുദ്ര നല്‍കുന്ന നടപടിയും സ്വീകരിക്കുക. 2025 ഒക്ടോബര്‍ നാലിന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം അനുലസരിച്ച് ഹോളോഗ്രാം പതിപ്പിക്കുന്ന പദ്ധതി ശുപാര്‍ശ ചെയ്തിരുന്നു. ഗുണനിലവാരത്തില്‍ സഹകരണ വകുപ്പിന്റെ സാക്ഷ്യപത്രമായി ഈ മുദ്രമാറുമെന്നത് സഹകരണ ഉള്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയും വിപണിസാധ്യതയുമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.

അഞ്ഞൂറോളം സഹകരണ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍, ഇവയ്ക്ക് ആഭ്യന്തരവിപണിയില്‍പോലും വേണ്ടത്ര ഇടം കണ്ടെത്താനാകുന്നില്ലെന്ന പരാതി ശക്തമായിരുന്നു. അത് പരിഹരിക്കാനാണ് സഹകരണ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിങ്ങിനും വിപണനത്തിനുമായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായാണ് മൂന്ന് എഡിഷനുകളിലായി സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചത്. ഇതോടെ സഹകരണ സംഘങ്ങളുടെ നല്ല ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി സാധ്യതയും കൂടി. യു.എസ്, യു.എ.ഇ. അടക്കമുള്ള ഏഴ് രാജ്യങ്ങളിലേക്ക് ഇപ്പോള്‍ സഹകരണ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ആഭ്യന്തരവിപണിയിലും കേരളത്തിന്റെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ എല്ലാവര്‍ഷവും ആവശ്യക്കാര്‍ ഏറെയുള്ള ഉല്‍പന്നങ്ങളായി കേരളത്തിലെ ഉല്‍പന്നങ്ങള്‍ മാറാറുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന് സന്നദ്ധതി അറിയിച്ച് ഏജന്‍സികളും രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം മുതലെടുക്കാനാണ് ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി ഹോളോഗ്രാം മുദ്രകൂടി സഹകരണ വകുപ്പ് തയ്യാറാക്കുന്നത്. ഇതിനുള്ള ചെലവാണ് നാലുലക്ഷം ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചത്.

Related posts

സഹകരണ വകുപ്പ് മരവിച്ചുകിടക്കുന്നു; പദ്ധതികളില്‍ തീരുമാനവും നടപടിയുമില്ല

Indian Cooperator

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം ഹൈലവല്‍ കമ്മിറ്റിയിലേക്ക് രണ്ടുപേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു

Indian Cooperator

യു.എല്‍.സി.സി.യുടെക്വാറി-ക്രഷര്‍ യൂണിറ്റിന്എന്‍.സി.ഡി.സി.യുടെസാമ്പത്തികസഹായം

Indian Cooperator
error: Content is protected !!