Indian Cooperator

സംസ്ഥാന സഹകരണ യൂണിയിനിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു

സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നിശ്ചയിച്ചു. ഇടുക്കി കാല്‍വരിമൗണ്ടിലെ റോമിയോ സെബാസ്റ്റിയന്‍, തലശ്ശേരി കതിരൂര്‍ സ്വദേശി കാരായി രാജന്‍ എന്നിവരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുള്ളത്. റെബ്കോ ചെയര്‍മാന്‍ കൂടിയാണ് കാരായി രാജന്‍.


സഹകരണ യൂണിയന്‍ ബോര്‍ഡിലേക്ക് ഫിബ്രവരി ഏഴിന് നടന്ന തിരഞ്ഞടുപ്പില്‍ ഇടത് അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗം കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായരെ ചെയര്‍മാനായി ഏകകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതിയിലേക്കുള്ള സര്‍ക്കാര്‍ നോമിനികളെ നിശ്ചയിച്ച് ഉത്തരവിറക്കിയത്.

ഭരണസമിതി അംഗങ്ങളായി ജില്ലാതല പ്രതിനിധികള്‍ ഇവരാണ്. – കെ.രാജഗോപാല്‍ (കൊല്ലം), പി. ആര്‍ പ്രസാദ് (പത്തനംതിട്ട), എ.ഡി.കുഞ്ഞച്ചന്‍ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണന്‍ (കോട്ടയം), എം ഐ ബീരാസ് (എറണാകുളം), സതീഷ് ചന്ദ്രന്‍ (ഇടുക്കി), പി ആര്‍ വര്‍ഗീസ് മാസ്റ്റര്‍ (തൃശ്ശൂര്‍), ഇ.എന്‍.രവീന്ദ്രന്‍ (പാലക്കാട്), പി ജ്യോതിബാസ് (മലപ്പുറം ) ,എന്‍.കെ.രാമചന്ദ്രന്‍ (കോഴിക്കോട്), വി.വി.ബേബി (വയനാട്), റ്റി. അനില്‍ (കണ്ണൂര്‍) അപ്പക്‌സ് സഹകരണ സംഘങ്ങളുടെ വിഭാഗം :കെ കെ ലതിക (കോഴിക്കോട്), കേരള ബാങ്ക് പ്രതിനിധികള്‍: പി ഗഗാറിന്‍ ( വയനാട് ), പി ഗാനകുമാര്‍. സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി ഷിബു പി (കൊല്ലം ), വനിതാ വിഭാഗം-ലളിത ചന്ദ്രശേഖരന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം – ഉഷ എം ( കാസര്‍ഗോഡ്)

Related posts

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

Indian Cooperator

കേരളാബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ഇനി ബാങ്ക് നേരിട്ട് നല്‍കും

Indian Cooperator
error: Content is protected !!