Indian Cooperator

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

സംസ്ഥാനത്തെ സഹകരണ ഓഡിറ്റ് വിഭാഗം നവീകരിക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. സംസ്ഥാന ഓഡിറ്റ് ഡയറക്ടറേറ്റും ജില്ലാ ഓഡിറ്റ് ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് പണം അനുവദിച്ചിട്ടുള്ളത്. ഓഫീസുകളുടെ നവീകരണം, ഡിജിറ്റല്‍- ആശയവിനമിയ സംവിധാനങ്ങള്‍ സജീകരിക്കല്‍, വാഹനങ്ങള്‍ക്കുള്ള വാടകയും മറ്റ് കാര്യങ്ങളും, പരിശീലനം, എന്നിവയ്‌ക്കെല്ലാമായി മൂന്നുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

2025 മെയ്മാസത്തില്‍ ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇത് സംബന്ധിച്ചുള്ള പദ്ധതി രേഖ അംഗീകരിച്ചിരുന്നു. അതിനുസരിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി. അടിയന്തരമായി പദ്ധതി നിര്‍വഹണത്തിന് നടപടി സ്വീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനായി 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍നിന്ന് തന്നെ പണം അനുവദിക്കാനാണ് രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Related posts

കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്കെതിരെ പത്രപ്പരസ്യവുമായി വീണ്ടും റിസര്‍വ് ബാങ്ക്

Indian Cooperator

കേരളത്തിലേക്കും അമൂല്‍ വന്നേക്കും; 18,000 ഗ്രാമങ്ങളില്‍ അമുല്‍ മില്‍ക്ക് പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനം

Indian Cooperator

സഹകരണ സംഘങ്ങള്‍ കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി  

Indian Cooperator
error: Content is protected !!