Indian Cooperator

ഐ.സി.എ ഏഷ്യാ പെസഫിക് മേഖലാസമ്മേളനം 24 നു തുടങ്ങുന്നു

.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) എ.പി. ( ഏഷ്യ-പെസഫിക് ) യുടെ പതിനേഴാം മേഖലാ അസംബ്ലി ഈ മാസം 24 മുതല്‍ 28 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ യോഗം ചേരും. 2025 അന്താരാഷ്ട്ര സഹകരണവര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന്റെ ഭാഗമായിക്കൂടിയാണ് ഇത്തവണത്തെ സമ്മേളനം. ഏഷ്യ-പെസഫിക് ഗവേഷണസമ്മേളനം നവംബര്‍ 23 മുതല്‍ 25 വരെ നടക്കുന്നുണ്ട്. 24 ന് ഐ.സി.എ-എ.പി.യുടെ മേഖലാബോര്‍ഡ് യോഗം ചേരും. എട്ടു വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടാകും. റീജ്യണല്‍ അസംബ്ലിയുടെയും സഹകരണഫോറത്തിന്റെയും സംയുക്തയോഗം ഔപചാരികമായി തുടങ്ങുന്നതു 26 നാണ്.

ശ്രീലങ്കയിലെ ദേശീയ സഹകരണ കൗണ്‍സില്‍ ആതിഥ്യമരുളുന്ന ഐ.സി.എ-എ.പി. സമ്മേളനം ചേരുന്നതു സിന്നമണ്‍ ലെയ്ക്സൈഡ് ഹോട്ടലിലാണ്. ‘ സഹകരണസംഘങ്ങള്‍ കെട്ടിപ്പടുക്കുന്നു മികവുറ്റ ഒരുലോകം ‘ എന്ന മുഖ്യആശയത്തെ കേന്ദ്രീകരിച്ചാണു സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുക. മേഖലാ അസംബ്ലിയിലേക്കും ബോര്‍ഡിലേക്കുമുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 28 ന് നടക്കും.

കേരളത്തില്‍നിന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഡി.സജിത്ത് ബാബു ഐ.സി.എ. സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നടപ്പാക്കിയ സാങ്കേതികാധിഷ്ഠിത പരിശോധനാരീതി സംബന്ധിച്ചുള്ള പ്രബന്ധം രജിസ്ട്രാര്‍ അവതരിപ്പിക്കും. സാങ്കേതിക രംഗത്തെ മുന്നേറ്റം സഹകരണ സംഘങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ പ്രായോഗിതയാണ് സമ്മേളനം ഇതിലൂടെ പരിശോധിക്കുന്നത്.

സഹകരണസംഘങ്ങളുടെ വികസനവും വളര്‍ച്ചയും സംബന്ധിച്ച വിവിധ കാര്യങ്ങളും സംഘങ്ങള്‍ തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്യുന്നതിനുള്ള മേഖലാ അസംബ്ലി രണ്ടു വര്‍ഷത്തിലൊരിക്കലാണു യോഗം ചേരുക. 1904 ല്‍ ആദ്യത്തെ സഹകരണസംഘം സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ട ശ്രീലങ്കയിലെ സഹകരണപ്രസ്ഥാനത്തിനു സുദീര്‍ഘമായൊരു പാരമ്പര്യമുണ്ട്. ആകെ 80 ലക്ഷം അംഗങ്ങളുള്ള പതിനയ്യായിരത്തിലധികം സഹകരണസംഘങ്ങള്‍ ശ്രീലങ്കയിലുണ്ട്. ഇവയിലെല്ലാംകൂടി അമ്പതിനായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. രാജ്യത്തിന്റെ സുസ്ഥിരവികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന സഹകരണസംഘങ്ങള്‍ കൃഷി, മീന്‍പിടിത്തം, യുവ-വനിതാ ശാക്തീകരണം, വിപണനം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

Related posts

ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ഊരാളുങ്കല്‍

Indian Cooperator

ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ

Indian Cooperator

ട്രംപ് അയയുന്നു;  തേങ്ങ, തേയില,മാമ്പഴം തുടങ്ങിയവയുടെഅധികത്തീരുവ നീക്കി

Indian Cooperator
error: Content is protected !!