Indian Cooperator

ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ഊരാളുങ്കല്‍

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആഗോളമുഖമായി മാറുകയാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണസംഘം. ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ നൂറുവര്‍ഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ആസ്ഥാനവും ഇടംനേടി. 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യ യില്‍നിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ മ്യൂസിയമാണ് മറ്റൊന്ന്. ഭൂപടത്തില്‍ ഏഷ്യയില്‍നിന്ന് ഏഴുകേന്ദ്രങ്ങളാണുള്ളത്.

ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാ ലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സാണ് പ്രഖ്യാപനം നടത്തിയത്. സഹകരണസാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉള്‍പ്പെടുത്തി, ‘കോഓപ്പറേറ്റീവ് കള്‍ച്ചറല്‍ ഹെറിറ്റേജ് പ്ലാറ്റ്‌ഫോ മും ഔദ്യോഗികമായി പ്രകാശനംചെയ്തു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വ്യവസായഉപഭോക്തൃ സേവന വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സഹകരണാപനമാണ്. ലോക സഹകരണ രംഗം വിലയിരുത്തുന്ന ‘വേള്‍ഡ് കോഓപ്പറേറ്റിവ് മോണിറ്ററി’ന്റെ റാങ്കിങ്ങില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം ഈ സഹകരണ സംഘം നിലനിര്‍ത്തി പ്പോരുന്നുണ്ട്. 18,000ത്തിലധികം പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍നല്‍കുന്ന സ്ഥാപനത്തിന്റെ വാര്‍ഷിക കവരുമാനം 2334 കോടി രൂപയാണ്. ഇന്ത്യയില്‍നിന്ന് ഐസിഎയുടെ സ്ഥിരാംഗത്വംലഭിച്ച ആദ്യ പ്രാഥമിക സഹകരണസ്ഥാപനമാണ് യുഎല്‍സിസിഎസ്. ഐഎസ്ഒ 9001, 14,001, 45,001 സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്.

Related posts

ഐ.സി.എ ഏഷ്യാ പെസഫിക് മേഖലാസമ്മേളനം 24 നു തുടങ്ങുന്നു

Indian Cooperator

ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ

Indian Cooperator

സംഘങ്ങള്‍വഴി പാലുത്പാദനം കൂട്ടാന്‍ ഇന്‍ഡോനേഷ്യയില്‍ തീവ്രയജ്ഞം

Indian Cooperator