Indian Cooperator

കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി

കേരള ബാങ്കിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ബാങ്ക് മാനേജ്‌മെന്റും ജീവനക്കാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇതനുസരിച്ചുള്ള ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

2022 ഏപ്രില്‍ ഒന്നിലെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് പുതുക്കിയ ശമ്പളം നിശ്ചയിക്കുക. ഈ സമയത്തെ അടിസ്ഥാന ശമ്പളത്തോടൊപ്പം 45 ശതമാനം ഡി.എ. ലയിപ്പിക്കും. ഇതിന്റെ ഏഴ് ശതമാനം വര്‍ദ്ധനവും ഒരു വര്‍ഷത്തെ സര്‍വീസിന് 0.50 ശതാമാനം വെയിറ്റേജും കണക്കാക്കിയാണ് പുതിയ ശമ്പളം നിശ്ചയിക്കുക. സര്‍വീസ് വെയിറ്റേജ് പരമാവധി 12 ശതമാനമാക്കി നിചപ്പെടുത്തിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക രണ്ടു ഗഡുക്കളായി ജീവനക്കാര്‍ക്ക് അനുവദിക്കും.

2017 ഏപ്രില്‍ മുതല്‍ ബാങ്ക് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ഉണ്ടായ അനോമലിയും ഫുള്‍ടൈം സ്വീപ്പര്‍മാരുടെ ഫിക്‌സേഷന്‍ വിഷയവും പരിഹരിച്ച് ഉത്തരവ് ഉണ്ടാകും. മറ്റു വിഷയങ്ങള്‍ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ച് അനുഭാവപൂര്‍വ്വമായി പരിഹരിക്കും.

ശമ്പളം പരിഷ്‌കരണം ചര്‍ച്ചചെയ്യാനായി വിളിച്ച യോഗത്തില്‍ ബാങ്കിന്റെ പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോയ് എബ്രഹാം, എച്ച്.ആര്‍. ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍. രാജേഷ്, എച്ച്.ആര്‍. ജനറല്‍ മാനേജര്‍ ടി.കെ. റോയ് എന്നിവരും ജീവനക്കാരുടെ സംഘടന പ്രതിനിധികളും പങ്കെടുത്തു.

Related posts

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. 1,00,52,257 രൂപകൂടി നല്‍കി; ഇതുവരെ നല്‍കിയത് മൂന്ന് കോടി

Indian Cooperator

കെ.സി.ഇ.യു. എറണാകുളം ജില്ലാ സമ്മേളനം; ജയരാജ് പ്രസിഡന്റ് അനീഷ് സെക്രട്ടറി

Indian Cooperator
error: Content is protected !!