Indian Cooperator

എല്ലാ ക്ലാസിലെയും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക്1 : 2 അനുപാതത്തില്‍ പ്രമോഷന്‍;പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പ്രമോഷന്‍പോസ്റ്റ്

ഹകരണ ജീവനക്കാര്‍ക്കും ആവരുടെ ആവശ്യങ്ങള്‍ക്കുമൊപ്പം എക്കാലത്തും നിലയുറപ്പിച്ച കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ഇടപെടലുകള്‍ വീണ്ടും വിജയത്തിലേക്ക്. സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷനുണ്ടായിരുന്ന തടസ്സം, സ്ഥാനക്കയറ്റത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍, ശമ്പളപരിഷ്‌കരണം, ഡി.എ. അനുവദിക്കുന്നതിന് തടസ്സമായി നിന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍, ഇങ്ങനെ യൂണിയന്‍ ഉന്നയച്ച ആറ് പ്രധാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു. സഹകരണ ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്, എംപ്ലോയീസ് യൂണിയന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടത്.

എല്ലാ ക്ലാസുകളിലെയും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക് 1 : 2 അനുപാതത്തില്‍ പ്രമോഷന്‍ നല്‍കാനും പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പ്രമോഷന്‍പോസ്റ്റ് അംഗീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 2014 നവംബറില്‍ യു.ഡി.എഫ.് സര്‍ക്കാരാണ് സബ്സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷന്‍ തടയുന്ന വിധത്തില്‍ സഹകരണച്ചട്ടം 185(10) ന് ഭേദഗതി കൊണ്ടുവന്നത്. ഭേദഗതിയില്‍ പറയുന്ന 1 : 4 റേഷ്യോ അനുസരിച്ച് നാലു പേര്‍ക്ക് നേരിട്ട് നിയമനം നല്‍കിയെങ്കില്‍മാത്രമേ ഒരു സബ്സ്റ്റാഫ് ജീവനക്കാരനു പ്രമോഷന്‍ നല്‍കാനാകുമായിരുന്നുള്ളു. ഇതിനെതിരായി യൂണിയന്‍ അന്നു മുതല്‍ സമരരംഗത്തായിരുന്നു. അതിന്റെ ഫലമായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭേദഗതി നിലവില്‍വന്ന 2014 നവംബറില്‍ സബ്സ്റ്റാഫായി സര്‍വീസിലുണ്ടായിരുന്നവരെ ഈ ഭേദഗതിയില്‍നിന്നും ഒഴിവാക്കി. തുടര്‍ന്ന് 2024 ഡിസംബറില്‍ ക്ലാസ് II മുതല്‍ VII വരെയുള്ള സ്ഥാപനങ്ങളില്‍ 1 : 2 അനുപാതത്തിലും ക്ലാസ് II നു മുകളിലേക്ക് 1 : 4 അനുപാതത്തിലും പ്രമോഷന്‍ നല്‍കാന്‍ ഉത്തരവായി. ചൊവ്വാഴ്ച മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എല്ലാ ക്ലാസുകളിലേയും സബ്സറ്റാഫ് ജീവനക്കാര്‍ക്ക് 1 : 2 അനുപാതത്തില്‍ പ്രമോഷന്‍ നല്‍കാം എന്നു ധാരണയായി.

യൂണിയന്‍ ഉന്നയിച്ച മറ്റു കാര്യങ്ങള്‍കൂടി പരിഗണിക്കാന്‍ സഹകരണവകുപ്പ് സെക്രട്ടറിയേയും സഹകരണസംഘം രജിസ്ട്രാറേയും ചുമതലപ്പെടുത്തി. യൂണിയനെ പ്രതിനിധാനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ, ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കെ.സി.ഇ.യു.വിന്റെ ഡിമാന്റുകള്‍ അംഗീകരിച്ച എല്‍.ഡി.എഫ.് സര്‍ക്കാരിനും സഹകരണമന്ത്രിക്കും യൂണിയന്‍ നേതാക്കള്‍ അഭിവാദ്യം അര്‍പ്പിച്ചു.

Related posts

പെസഹാവ്യാഴം സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator

സഹകരണ സംഘങ്ങള്‍ കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി  

Indian Cooperator
error: Content is protected !!