നാലു സഹകരണബാങ്കുകള്‍ക്ക് അഞ്ചര ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴയിട്ടു
രാജ്യത്തെ ജില്ലാ കേന്ദ്രസഹകരണബാങ്കുകള്‍ക്കും അര്‍ബന്‍ബാങ്കുകള്‍ക്കുമെതിരായ റിസര്‍വ് ബാങ്കിന്റെ ശിക്ഷാനടപടികള്‍ തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് നാലു സഹകരണബാങ്കുകള്‍ക്കാണ് ഇപ്പോള്‍ പിഴശിക്ഷ നല്‍കിയിരിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി അഞ്ചര ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍...
