എന്‍.എസ്. ആശുപത്രി വികസനത്തിനായി മൂന്നുമാസത്തെ ക്യാമ്പയിന്‍ ഏറ്റെടുത്തത് എംപ്ലോയീസ് യൂണിയന്‍
കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് അഭിമാനകരമായി മാറിയ സ്ഥാപനമാണ് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്. സഹകരണാശുപത്രി. ആധുനിക സംവിധാനങ്ങളോടെയുള്ള ചികിത്സാ സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് എന്‍.എസ്. ശ്രദ്ധനേടിക്കഴിഞ്ഞു. കേരളത്തില്‍ സഹകരണ ആശുപത്രികളുടെ ശൃംഖലയൊരുക്കാന്‍ മുന്നിട്ടിറങ്ങുന്നതിനും...
