Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

കൊല്ലത്തെ എന്‍.എസ്. സഹകരണാശുപത്രിക്ക് അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ( ഐ.സി.എ. ) 2024-25 ലെ കോഓപ്പറേറ്റീവ് ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ശ്രീലങ്കയിലെ കൊളംബോയില്‍ സമാപിച്ച ഐ.സി.എഏഷ്യാ പെസഫിക് സമ്മേളനത്തില്‍ എന്‍.എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഏഷ്യാപെസഫിക് മേഖലയിലെ 51 രാജ്യങ്ങളില്‍നിന്നുള്ള 57 നോമിനേഷനുകളില്‍നിന്നാണ് എന്‍.എസ്. ആശുപത്രി ഈ അന്താരാഷ്ട്ര പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ആരോഗ്യപരിചരണസ്ഥാപനത്തിന്റെ ( ഐ.സി.എച്ച്.ഒ ) ഡയറക്ടര്‍ബോര്‍ഡംഗമായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട പി. രാജേന്ദ്രന്‍ ഐ.സി.എഎ.പി. സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുകയുണ്ടായി.

സി.പി.ഐ.എം. നേതാവും മുന്‍ എം.പി.യുമായ പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എസ്. സഹകരണാശുപത്രി ഇതിനകം സംസ്ഥാനസര്‍ക്കാരിന്റെ സഹകരണഎക്‌സലന്‍സ് പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 396 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആശുപത്രിയില്‍ നടന്നുവരികയാണ്. അന്തരിച്ച സി.പി.ഐ.എം. നേതാവ് എന്‍. ശ്രീധരന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ള എന്‍.എസ്. സഹകരണാശുപത്രി കേരളബാങ്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ഓഹരിമൂലധനമുള്ള സഹകരണസംഘമാണ്. സംഘത്തിന്റെ വാര്‍ഷികവരുമാനം 250 കോടി രൂപയാണ്.

കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്ററും യു.എല്‍. സൈബര്‍ പാര്‍ക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ടി.കെ. കിഷോര്‍കുമാര്‍ ഐ.സി.എഎ.പി. സമ്മേളനത്തില്‍ ഐ.സി.എ-എ.പി.യുടെ കൃഷിപരിസ്ഥിതി സമിതിയുടെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു.

Related posts

ആന്ധ്രയില്‍ പ്രാഥമിക വായ്പാസംഘങ്ങളിലെജീവനക്കാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ധന

Indian Cooperator

790 മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങള്‍ക്ക് കേന്ദ്രസഹകരണ രജിസ്ട്രാര്‍ നോട്ടീസ് നല്‍കി

Indian Cooperator

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator
error: Content is protected !!