നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണപ്രസ്ഥാനത്തെ സ്വകാര്യമൂലധനം ലക്ഷ്യംവച്ച് കോര്‍പ്പറേറ്റ് സ്വഭാവത്തിലേക്കു മാറ്റാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സഹകരണസ്ഥാപനങ്ങളുടെ പ്രാദേശികസ്വഭാവവും ജനക്ഷേമലക്ഷ്യവും ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണനയത്തെ ശക്തമായി ചെറുക്കണമെന്നും മുന്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്ര പി. മൊയ്തുനഗറില്‍ (വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ഹാള്‍) നടന്ന യൂണിയന്‍ കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. യൂണിയന്‍ ജില്ലാപ്രസിഡന്റ്് ഇ. സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. കെ. ഷാജി രക്തസാക്ഷിപ്രമേയവും കെ.പി. സജിത്ത്കുമാര്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ഇ. സുനില്‍ കുമാര്‍, കെ. ബൈജു, ഇ. വിശ്വനാഥന്‍, എ. സലീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികള്‍ നിയന്ത്രിച്ചു. ജില്ലാസെക്രട്ടറി എം.കെ. ശശി പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാട്രഷറര്‍ പി. പ്രബിത വരവുചെലവ് കണക്കും സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റുമാരായ എം. ഗോപാലകൃഷ്ണന്‍, പി. ജാനകി, കെ. സുജയ, സംസ്ഥാന സെക്രട്ടറിമാരായ എം.എം. മനോഹരന്‍, പി. ഷിബു, സംസ്ഥാനട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ്് മാമ്പറ്റ ശ്രീധരന്‍, ജില്ലാ ജനറല്‍സെക്രട്ടറി പി.കെ. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. സുനില്‍ സ്വാഗതവും കണ്‍വീനര്‍ കെ. ഹനീഫ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി ഇ. സുനില്‍കുമാര്‍ (പ്രസിഡന്റ്), എം.കെ. ശശി (സെക്രട്ടറി), പി. പ്രബിത (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
