Indian Cooperator

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

സാമൂഹിക പ്രതിബദ്ധത പ്രാഥമിക ലക്ഷ്യമായി വേണം കേരള ബാങ്ക് മുന്നോട്ടുപോകാനെന്ന് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ പറഞ്ഞു. കേരള ബാങ്ക് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ പുതുതായി ചുമതലയേറ്റ ബാങ്ക് ഭരണസമതിമാരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കാരെയും ചെറുകിട സംരംഭകരേയും വ്യവസായികളെയും സഹായിക്കുന്ന നയമായിരിക്കണം കേരള ബാങ്കിന്റേത്. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും അവരുടെ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിലും കേരള ബാങ്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്, കേരള ബാങ്ക് മുന്‍ ഭരണസമിതിക്ക് മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. മുന്‍ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, മുന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് ജനറല്‍ മാനേജര്‍ റോയ് എബ്രഹാം, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ കെ.ടി. അനില്‍കുമാര്‍, മനോജ് കൂവേരി എന്നിവര്‍ സംസാരിച്ചു.

സ്‌നേഹാദരവിന് മുന്‍ പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ നന്ദി പറഞ്ഞു. ബാങ്കിന്റെ മുന്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, നിലവിലെ ഭരണസമിതി അംഗങ്ങള്‍, ഹെഡ് ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

റിസ്‌ക് ഫണ്ട് പദ്ധതി വിതരണത്തില്‍ ചരിത്ര നേട്ടം പ്രഖ്യാപിച്ച് മന്ത്രി വി എന്‍ വാസവന്‍

Indian Cooperator

സഹകരണസ്ഥാപനങ്ങള്‍ക്ക്മെയ് 27നും 28നുംബക്രീദ് അവധി

Indian Cooperator

മെയ് മൂന്നിന്റെ ഉദ്യോഗക്കയറ്റപരീക്ഷകള്‍ മെയ് 31 ലേക്കു മാറ്റി

Indian Cooperator
error: Content is protected !!