Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

ര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരളീയം കുടിശ്ശിക നിവാരണം – ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ സാധാരണക്കാര്‍ക്ക് പരമാവധി ഇളവ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം. സഹകരണ സംഘങ്ങളിലെ വായ്പകള്‍ തീര്‍പ്പാക്കാന്‍ വായ്പയെടുത്തയാള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അടക്കം അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി 28വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഈ പദ്ധതി ബാധകമായിരിക്കും. പദ്ധതിയിലൂടെ വായ്പക്കാര്‍ക്ക് പിഴപലിശ പൂര്‍ണ്ണമായി ഒഴിവാക്കും. പലിശയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 50 ശതമാനം വരെ ഇളവ് നല്‍കുന്നുണ്ട്. അര്‍ഹരായവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് മുതലിലും ഇളവ് ലഭിക്കും. സാധാരണക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമാകുന്ന ഈ പദ്ധതി സഹകരണ മേഖലയില്‍ മാത്രം നടപ്പാക്കുന്ന ഒന്നാണ്.

ക്യാന്‍സര്‍ ബാധിതര്‍, കിഡ്‌നി സംബന്ധമായ രോഗം മൂലം ഡയാലിസിസിന് വിധേയരായവര്‍, ഗുരുതരമായ ഹൃദയ സംബന്ധ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ പക്ഷാഘാതം മൂലമോ അപകടം മൂലമോ ശരീരം തളര്‍ന്ന് കിടപ്പിലായവര്‍, എച്ച്.ഐ.വി ബാധിച്ചവര്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസിക രോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന മക്കള്‍ തുടങ്ങിയവരുടെ വായ്പകള്‍ ഓരോ വായ്പക്കാരന്റേയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അധിക ഇളവുകള്‍ നല്‍കി വായ്പ ബാധ്യത തീര്‍പ്പാക്കാന്‍ അവസരം ഉണ്ടായിരിക്കും.

ഇതിനു പുറമേ കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് അധിക പ്രോത്സാഹനം എന്ന രീതിയില്‍ ഈ വായ്പകളില്‍ അടച്ച പലിശയില്‍ പരമാവധി 10ശതമാനം വരെ ഇളവുകള്‍ നല്‍കാവുന്നതാണ്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെ മറ്റെല്ലാ വായ്പകളും (ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ്, ചിട്ടി ഉള്‍പ്പടെ) ഈ പദ്ധതി പ്രകാരം ഇളവു അനുവദിച്ചു നല്‍കുന്നുണ്ടന്ന് മന്ത്രി പറഞ്ഞു.

Related posts

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Indian Cooperator
error: Content is protected !!