Indian Cooperator

ഊരാളുങ്കലിന്റെ പുതിയ പദ്ധതിക്ക് 75.85 കോടിരൂപ ചെലവ്; എന്‍.സി.ഡി.സി. നല്‍കുന്നത് 66.46 കോടി

നിര്‍മ്മാണമേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് എന്‍.സി.ഡി.സി.യുടെ സാമ്പത്തിക സഹായം. പുതിയ ക്വാറി-ക്രഷര്‍ യൂണിറ്റ് വാങ്ങുന്നതിനായി 73.85 കോടിരൂപയാണ് വേണ്ടത്. ഇതില്‍ 66.46 കോടിരൂപയാണ് എന്‍.സി.ഡി.സി. അനുവദിക്കുന്നത്. ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്. അഞ്ചുകോടിരൂപ ഓഹരിയായും 61.46 കോടിരൂപ വായ്പയായുമാണ് അനുവദിക്കുക.

എന്‍.സി.ഡി.സി. ധനസഹായത്തിന്റെ ഒന്നാംഘഡുവായ 17.865 കോടിരൂപ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് അനുവദിക്കുന്നതിനുള്ള ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേരളാറോഡ് ഫണ്ട് ബോര്‍ഡ്, ദേശീയപാത അതോറിറ്റി, കേരളാസ്‌റ്റേറ്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് എന്നിവയില്‍ ഊരാളുങ്കല്‍ നിര്‍മ്മാണ കരാറുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പുറമെ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള കരാരുകളും ഊരാളുങ്കലിനുണ്ട്. ഗുണമേന്മയുള്ള നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ഊരാളുങ്കലിനെ ശ്രദ്ധേയമാക്കിയത്. ലോകത്ത് തൊഴിലാളികളുടെ സഹകരണ സംഘം ഇത്രയും മികച്ചരീതിയില്‍ വളര്‍ന്നതും ഊരാളുങ്കല്‍ മാത്രമാണ്. ഈ പ്രവര്‍ത്തനത്തിന് ശക്തിപകരാനാണ് പുതിയ ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങുന്നത്. അതിനാണ് ഇപ്പോള്‍ എന്‍.സി.ഡി.സി. സഹായം ലഭിക്കുന്നത്.

മൂലധനം കണ്ടെത്തുന്നതിന് ഊരാളുങ്കലിന് ഒരുശതമാനം അധിക പലിശ നിരക്കില്‍ നിക്ഷേപം സ്വീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കേരളാബാങ്കില്‍നിന്ന് ലഭിക്കുന്ന ക്യാഷ് ക്രഡിറ്റിനെ മാത്രം ആശ്രയിച്ച് സംഘം ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി.

Related posts

വിരമിച്ച ജീവനക്കാരന് രണ്ടു മാസത്തിനകം പി.എഫ്. തുക നൽകാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്

Indian Cooperator

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!