Indian Cooperator

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ 3 ശതമാനം വര്‍ദ്ധനവ് അനുവദിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ 2 ശതമാനം വര്‍ദ്ധനവ് നല്‍കിയിരുന്നു. ഇതുവരെ 5 ശതമാനം വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്.

സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്നതിനും, പുന:ക്രമീകരിക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി തീരുമാനം അനുസരിച്ചാണ് സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട് അനുസരിച്ചുള്ള എല്ലാ ധനാഗമ മാര്‍ഗ്ഗങ്ങളും നടപ്പില്‍ വരുത്തുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് യോഗം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

സംസ്ഥാനത്ത് സഹകരണ പെന്‍ഷന്‍ വാങ്ങുന്നവരുടെ മെഡിക്കല്‍ അലവന്‍സ്, ആശ്വാസ് പെന്‍ഷന്‍ എന്നിവയിലും ഈ സര്‍ക്കാര്‍ നേരത്തെ വര്‍ദ്ധന വരുത്തിയിരുന്നു. ഇതനുസരിച്ച് 600 രൂപയായും, ഇതരസഹകരണ പെഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് നിന്ന് 500 രൂപയായും, കുടുംബ പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് 300 രൂപയായുമായിട്ടായിരുന്നു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആശ്വാസ് പെന്‍ഷന്‍ 1750 രൂപയായി അതിനൊപ്പം വര്‍ദ്ധിപ്പിച്ചിരുന്നു.

Related posts

സഹകരണ ജീവനക്കാര്‍ക്ക് 11 ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍

Indian Cooperator

ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ ഒക്ടോബര്‍ 15 വരെ സമയം നീട്ടി

Indian Cooperator

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Indian Cooperator
error: Content is protected !!