Indian Cooperator

സ്വതന്ത്രവ്യാപാരക്കരാറില്‍ വിയറ്റ്‌നാം സഹകരണമേഖലയും; സ്ഥാപനങ്ങള്‍ക്ക് പരിശീലനം

വിയറ്റ്‌നാമും യൂറോപ്യന്‍യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്രവ്യാപാരക്കരാര്‍ സഹകരണസ്ഥാപനങ്ങള്‍ക്കു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ വിയറ്റ്‌നാം സഹകരണസഖ്യം സഹകരണസ്ഥാപനങ്ങള്‍ക്കു പരിശീലനം നല്‍കി. പ്രവിശ്യാ ജനകീയസമിതിയുമായി ചേര്‍ന്നായിരുന്നു പരിശീലനം. 2019 ലാണു യൂറോപ്യന്‍യൂണിയന്‍-വിയറ്റ്‌നാം സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നത്. ഇതു യൂറോപ്പിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിച്ചെങ്കിലും യൂറോപ്യന്‍യൂണിയനിലെ സങ്കീര്‍ണമായ നികുതിഘടനകളും നിലവാരമാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സഹകരണസ്ഥാപനങ്ങള്‍പോലുള്ള ചെറുകിടസംരംഭങ്ങള്‍ക്കു വെല്ലുവിളിയായിരുന്നു.

വിയറ്റ്‌നാമില്‍ 32,700 ല്‍പരം സഹകരണസ്ഥാപനങ്ങളുണ്ട്. ദേശീയസമ്പദ്‌വ്യവസ്ഥയില്‍ അവയ്ക്കു സുപ്രധാനപങ്കുണ്ട്. കാര്‍ഷികമേഖലയിലാണ് അവയുടെ സംഭാവന ഏറ്റവും പ്രധാനം. തൊഴിലവസരങ്ങളില്‍ പകുതിയും കാര്‍ഷികമേഖലയിലാണ്. മൊത്തആഭ്യന്തരോത്പാദനത്തിന്റെ
8.84 ശതമാനം കാര്‍ഷികമേഖലയില്‍നിന്നാണ്. പക്ഷേ, നല്ലൊരുഭാഗം സഹകരണസ്ഥാപനങ്ങളും ചെറുകിട സംരംഭങ്ങളാണ്. യൂറോപ്പിലെ വലിയ വിപണിയെ പ്രയോജനപ്പെടുത്താനുള്ള ശേഷി അവയ്ക്കില്ല.

ഈ സാഹചര്യത്തിലാണു കാമൗ പ്രവിശ്യയില്‍ സഹകരണസ്ഥാപനങ്ങള്‍ക്കായി രണ്ടു ദിവസത്തെ പരിശീലനസൗകര്യം ഒരുക്കിയത്. ഡിജിറ്റല്‍ പരിവര്‍ത്തനമായിരുന്നു പരിശീലനപരിപാടിയിലെ പ്രധാനപ്പെട്ട ഒരിനം. അയര്‍ലണ്ട്, നെതര്‍ലന്റ്്‌സ്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരാണു പരിശീലനത്തിനു നേതൃത്വം നല്‍കിയത്.

Related posts

ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ

Indian Cooperator

സംഘങ്ങള്‍വഴി പാലുത്പാദനം കൂട്ടാന്‍ ഇന്‍ഡോനേഷ്യയില്‍ തീവ്രയജ്ഞം

Indian Cooperator

ട്രംപ് അയയുന്നു;  തേങ്ങ, തേയില,മാമ്പഴം തുടങ്ങിയവയുടെഅധികത്തീരുവ നീക്കി

Indian Cooperator
error: Content is protected !!