Indian Cooperator

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചുകൊണ്ട് സപ്ലൈകോ ഉടന്‍ ഉത്തരവിറക്കും

നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനുള്ള നടപടി വേഗത്തിലാക്കുന്നു. പാലക്കാട് ജില്ലയിലാണ് പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കുന്നത്. സംഭരണ നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ പ്രത്യേകം പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. അത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്താകെ നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാകും. പാലക്കാട് ജില്ലയില്‍ രണ്ടാംവിള നെല്ല് സഹകരണ സംഘങ്ങള്‍ വഴി സംഭരിക്കാനുള്ള നടപടി തുടങ്ങി. ഇതിനുള്ള ഉത്തരവ് നെല്ല് സംഭരണത്തിന്റെ നോഡല്‍ ഏജന്‍സിയായി സപ്ലൈകോ ഉടന്‍ പുറത്തിറക്കും.

രണ്ടാംവിള നെല്ല് സംഭരിക്കാന്‍ പാലക്കാട് ജില്ലയിലെ 67 സഹകരണ സംഘങ്ങളാണ് ഇപ്പോള്‍ തയ്യാറായാട്ടുള്ളത്. പാലക്കാട് താലൂക്കില്‍ -17, ചിറ്റൂര്‍-15. ആലത്തൂര്‍-15, മണ്ണാര്‍ക്കാട്-അഞ്ച്, ഒറ്റപ്പാലം-ഏഴ്, പട്ടാമ്പി -എട്ട് എന്നിങ്ങനെ ഇപ്പോള്‍ സന്നദ്ധത അറിയിച്ച സംഘങ്ങള്‍. ഇവയിലൂടെയാകും ജില്ലയിലെ മുഴുവന്‍ നെല്ലും സംഭരിക്കുക. തെരഞ്ഞെടുക്കേണ്ട മില്ലുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ഉടനുണ്ടാകും. കൈകാര്യച്ചെലവുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മില്ലുടമകളുമായി സഹകരണ സംഘങ്ങള്‍ കരാര്‍ ഒപ്പുവയ്ക്കും. നെല്ല് സംഭരിക്കുന്ന ഘട്ടത്തില്‍തന്നെ അതിന്റെ തുക കര്‍ഷകന് സഹകരണ സംഘങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ഈ തുക സംഘങ്ങള്‍ക്ക് പിന്നീട് നല്‍കും.

Related posts

പാല്‍വില കൂട്ടണമെന്നു മില്‍മ എറണാകുളം മേഖലായൂണിയന്‍

Indian Cooperator

അഖിലേന്ത്യാ സഹകരണ വാരാഘോഷം എറണാകുളത്ത്; സമാപനം കാസര്‍ക്കോട്

Indian Cooperator

സഹകരണമേഖലയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കം ചെറുക്കണം- പാക്സ് അസോസിയേഷന്‍

Indian Cooperator
error: Content is protected !!