Indian Cooperator

അംഗസമാശ്വാസനിധിയില്‍ അനുവദിച്ചത് 103 കോടി; സഹകാരി സാന്ത്വനം പദ്ധതിയില്‍ വിതരണം ചെയ്തത് 1.22 കോടി

സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി, സഹകാരി സാന്ത്വനം പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി 6.22 കോടി രൂപ കൂടി അനുവദിച്ചു. അംഗ സമാശ്വാസ പദ്ധതിയുടെ (മെമ്പേഴ്സ് റിലീഫ് ഫണ്ട് സ്‌കീം) എട്ടാംഘട്ടമായി 2750 അപേക്ഷകര്‍ക്കായി 6,18,05,000 രൂപയും, സഹകാരി സാന്ത്വനം പദ്ധതിയില്‍ ആറാം ഘട്ടമായി പത്ത് അപേക്ഷകര്‍ക്കായി 450,000 രൂപയുമാണ് അനുവദിച്ചത്.

അംഗസമാശ്വാസനിധി പദ്ധതിയിലൂടെ ധനസഹായമായി ഈ സര്‍ക്കാര്‍ ഇതുവരെ 1,03,66,75,000 രൂപയും, സഹകാരി സാന്ത്വനം പദ്ധതി അനുസരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 1,22,00,000 രൂപയും അനുവദിച്ചതായി മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. വിവിധ സഹകരണ സംഘങ്ങളില്‍ ഭരണസമിതി അംഗങ്ങളായി, സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയും, നിലവില്‍ രോഗം മൂലവും, പ്രായാധിക്യം മൂലവും അവശത അനുഭവിക്കുന്ന സഹകാരികള്‍ക്ക് നല്‍കുന്ന സഹായധനമാണ് സഹകാരി സാന്ത്വനം. പരമാവധി അന്‍പതിനായിരം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് സഹായമായി നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഞ്ച് ഘട്ടങ്ങളായി 436 അപേക്ഷകള്‍ ലഭിക്കുകയും 1,17,50,000 രൂപ സഹായധനമായി നേരത്തെ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സഹകരണ സംഘങ്ങളിലെ അംഗങ്ങളില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കും, വാഹനാപകടത്തില്‍പ്പെട്ട് ശയ്യാവലംബരായവര്‍ക്കും, മാതാപിതാക്കള്‍ മരിച്ചുപോയ സാഹചര്യത്തില്‍ അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ധനസഹായം നല്‍കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് അംഗ സമാശ്വാസ നിധി.
നേരത്തേ ഏഴ് ഘട്ടങ്ങളായി 46,310 അപേക്ഷകര്‍ക്ക് 97,44,20,000 രൂപ സഹായധനസഹായം വിതരണം ചെയ്തിരുന്നു.

ഒന്നാം ഘട്ടത്തില്‍ ഈ സ്‌കീം പ്രകാരം അര്‍ഹരായ 11194 അപേക്ഷകര്‍ക്കായി 23.94 കോടിരൂപയും രണ്ടാം ഘട്ടത്തില്‍ അര്‍ഹരായ 11060 അപേക്ഷകര്‍ക്ക് 22.93 കോടിരൂപയും ( 22,93,50,000/) മൂന്നാം ഘട്ടത്തില്‍ 10271 അപേക്ഷകര്‍ക്ക് 21.36 കോടിയും ( 21,36,80,000/ രൂപ ) നാലാം ഘട്ടത്തില്‍ 4983 അപേക്ഷകര്‍ക്ക് 10.15 കോടിരൂപയും (10,15,50,000) അഞ്ചാം ഘട്ടത്തില്‍ 2329 അപേക്ഷകര്‍ക്കായി 4.94 കോടിയും ( 4,94,05,000) ആറാം ഘട്ടത്തില്‍ 5373 അപേക്ഷകര്‍ക്കായി 11.67 കോടിയൂപയുമാണ് (11,67,55,000) അനുവദിച്ചത്. ഏഴാം ഘട്ടത്തില്‍ അര്‍ഹരായ 1100 അംഗങ്ങള്‍ക്ക് 2,42,70,000 രൂപയാണ് ധനസഹായമായി നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

Related posts

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator

സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ ടെണ്ടറിലെ തര്‍ക്കം കോടതി കയറുന്നു

Indian Cooperator

നെല്ലിന്റെ ഗുണനിലവാരം സപ്ലൈകോ പരിശോധിക്കും; കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കേണ്ടത് സംഘങ്ങള്‍

Indian Cooperator
error: Content is protected !!