Indian Cooperator

സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ ടെണ്ടറിലെ തര്‍ക്കം കോടതി കയറുന്നു

പ്രാഥമിക സഹകരണ ബാങ്കുകളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കുന്ന പദ്ധതി അന്തിമഘട്ടത്തില്‍ കോടതി കയറി. 280 ശാഖകളിലാണോ 1612 സഹകരണ ബാങ്കുകളിലാണോ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നത് എന്ന കാര്യത്തില്‍ കൃത്യത വരുത്താത്തതും തര്‍ക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. 280 ശാഖകളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ സമര്‍പ്പിച്ച ദിനേശ് സഹകരണ സംഘത്തിന് കരാര്‍ നല്‍കരുതെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹരജി. കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കാണ് ഹരജി നല്കിയിരിക്കുന്നത്. ഇതില്‍ കോടതി ഇടപെടല്‍ എന്താകുമെന്നത് നിര്‍ണായകമാണ്.

കോമണ്‍ സോഫ്റ്റ് വെയര്‍ നടപ്പാക്കാനുള്ള കരാര്‍ ദിനേശ് സഹകരണ സംഘത്തിന്റെ ഐടി സംരംഭമായ ദിനേശ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്റ്റത്തിന് നല്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് 4,415 ശാഖകളുണ്ട്. 300 കോടിയിലേറെ മൂല്യമുള്ള കരാര്‍ 50 കോടിക്ക് കൈമാറുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കുന്നതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

പൈലറ്റ് പദ്ധതിയായി 280 സംഘങ്ങളില്‍ മാത്രമാണ് ബാങ്കിങ് സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതെന്നും അതിനാലാണ് കരാര് തുക കുറഞ്ഞതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Related posts

ടി.ഡി.എസ്. കേരളത്തിലെ സഹകരണ മേഖലയുടെ നിശബ്ദ കൊലയാളിയാകും

Indian Cooperator

വാമ്‌നികോമിലെ നാലുവര്‍ഷ സഹകരണ ബി.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം

Indian Cooperator

സഹകരണ പദ്ധതികള്‍ക്ക് ദിശാബോധം നല്‍കി ‘റൗണ്ട് ടേബിള്‍’ ചര്‍ച്ച

Indian Cooperator
error: Content is protected !!