Indian Cooperator

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

ഹകരണ രംഗത്ത് സ്വാശ്രയരീതിയിലുള്ള വളര്‍ച്ചയ്ക്ക് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ക്ഷീരകര്‍ഷര്‍ക്ക് മെച്ചപ്പെട്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിനും പാല്‍സംഭരണം കൂട്ടുന്നതിനും നടത്തിയ ഇടപെടലാണ് ഇത്തവണത്തെ അംഗീകാരത്തിന് കാരണം. രാജ്യത്തെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള ഗോപാല്‍ രത്ന പുരസ്‌കാരം കേരളത്തില്‍നിന്നുള്ള രണ്ട് സംഘങ്ങള്‍ക്കാണ് ഇത്തവണ ലഭിച്ചത്.

വയനാട് മീനങ്ങാടി ക്ഷീരോത്പാദക സഹകരണസംഘത്തിനാണ് അഞ്ചു ലക്ഷം രൂപയുടെ ഒന്നാംസ്ഥാനം ലഭിച്ചത്. രണ്ടാംസ്ഥാനമായ മൂന്നു ലക്ഷം രൂപ പാലക്കാട് കുന്നംകാട്ടുപതി ക്ഷീരോത്പാദക സഹകരണസംഘത്തിനും ലഭിച്ചു. രാജസ്ഥാന്‍ ജയ്പൂരിലെ ഘിനോയ് ധൂത്ത് ഉത്പാദക സഹകാരി സമിതിയും രണ്ടാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ട്. മൂന്നാംസ്ഥാനമായ രണ്ടു ലക്ഷം രൂപ തമിഴ്നാട് അരിയല്ലൂരിലെ സെന്തുറൈ പാലുത്പാദക സഹകരണസംഘത്തിനാണ്.

നോണ്‍ എന്‍.ഇ.ആര്‍. വിഭാഗത്തില്‍ മഹാരാഷ്ട്ര കോലാപ്പൂരിലെ അരവിന്ദ് യശ്വന്ത് പാട്ടീലിനാണ് ഒന്നാംസമ്മാനം. തെലങ്കാന ഹൈദരാബാദിലെ ഡോ. കങ്കനല കൃഷ്ണറെഡ്ഡിക്കു രണ്ടാം സമ്മാനം ലഭിച്ചു. രാജസ്ഥാന്‍ സിക്കാറിലെ ഹര്‍ഷിത് ജൂറിയയും മഹാരാഷ്ട്ര അഹമ്മദ്നഗറിലെ ശ്രദ്ധ സത്യവാന്‍ ധവാനും മൂന്നാംസമ്മാനം പങ്കിട്ടു.

ക്ഷീരകര്‍ഷകരെയും ക്ഷീരോത്പാദക സഹകരണസംഘങ്ങളെയും കൃത്രിമ ബീജസങ്കലനരംഗത്തു പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2021 മുതലാണു രാഷ്ട്രീയ ഗോകുല്‍ മിഷന്‍ ദേശീയതലത്തില്‍ ഗോപാല്‍ രത്ന പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. ഈ വര്‍ഷം വിവിധ വിഭാഗങ്ങളിലെ അവാര്‍ഡ്പരിഗണനയ്ക്കായി 2081 അപേക്ഷകളാണു കിട്ടിയത്. ദേശീയ ക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 26 ന് അവാര്‍ഡുകള്‍ സമ്മാനിക്കും.

Related posts

ഉദ്യോഗസ്ഥര്‍ എസ്.ഐ.ആര്‍. ഡ്യൂട്ടിയിലായതിനാല്‍ സഹകരണസംഘം തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് വിശദീകരണം

Indian Cooperator

പുതിയ അര്‍ബന്‍ബാങ്കുകള്‍തത്കാലം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Indian Cooperator

51 രാജ്യങ്ങളില്‍ മികച്ച സ്ഥാപനമായി എന്‍.എസ്.; ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സഹകരണ സ്ഥാപനം

Indian Cooperator
error: Content is protected !!