Indian Cooperator

കെ.സി.ഇ.യു. ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഇടുക്കി ജില്ലാ കണ്‍വെന്‍ഷനും യാത്രയയപ്പും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നെടുംകണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രന്‍ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

സര്‍വീസില്‍ നിന്ന് വിരമിച്ച യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടോമി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ഐ ഐപ്പ്, കെ ജി ജയദേവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി ഗോപിനാഥന്‍ നായര്‍, കെ എം മോഹന്‍ദാസ് എന്നിവരെ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി സി രാജശേഖരന്‍ മൊമന്റോ നല്‍കി ആദരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി സി അനില്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി ആര്‍ രാധാകൃഷ്ണന്‍ മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് രാധാകൃഷ്ണന്‍ ജില്ലാ കമ്മിറ്റിയംഗം ഡി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

Related posts

കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയത്തെശക്തമായി ചെറുക്കണം – കടകംപള്ളി സുരേന്ദ്രന്‍

Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

Indian Cooperator

കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍

Indian Cooperator
error: Content is protected !!