Indian Cooperator

കണ്‍സോര്‍ഷ്യം വായ്പയുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി; പലിശ നല്‍കും

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ പെന്‍ഷന്‍ കമ്പനിക്ക് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ വായ്പയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഒരുവര്‍ഷത്തേക്കാണ് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഇത് 9.1 ശതമാനം പലിശയോടെ ഒരുവര്‍ഷം കഴിഞ്ഞ് തിരിച്ചുനല്‍കുന്നതാണ് വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ കാലാവധി പൂര്‍ത്തിയാകാനുള്ള വായ്പയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. കാലാവധി പൂര്‍ത്തിയാകുന്ന വായ്പയുടെ പലിശ നല്‍കുകയും ഒരുവര്‍ഷത്തേക്ക് കൂടി വായ്പയുടെ കാലാവധി നിശ്ചയിച്ച പലിശനിരക്കില്‍തന്നെ പുതുക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കാലാവധി പൂര്‍ത്തിയായ വായ്പകള്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് പെന്‍ഷന്‍ കണ്‍സോര്‍ഷ്യം മാനേജര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഏതെങ്കിലും സഹകരണ ബാങ്കുകള്‍ വായ്പതുക പൂര്‍ണമായി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ കോണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണ് ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഇതിനായി രൂപവത്കരിച്ച പെന്‍ഷന്‍ കമ്പനി കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ എടുക്കുന്നതാണ് രീതി. 2024 ആഗസ്റ്റ് മാസത്തില്‍ രൂപവത്കരിച്ച കണ്‍സോര്‍ഷ്യമാണ് ഇപ്പോള്‍ നിലിവിലുള്ളത്. 2025 ജനുവരിയിലും ജുലായിലും രണ്ടുതവണയായി ഈ കണ്‍സോര്‍ഷ്യം പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കിയിട്ടുണ്ട്.

Related posts

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷം; 18ന് സഹകരണമന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator

എം.ലിജു സഹകരണവകുപ്പ് മന്ത്രിയാകും; ഔദ്യോഗിക വിജ്ഞാപനം പിന്നീട്

Indian Cooperator

വാമ്‌നികോമിലെ നാലുവര്‍ഷ സഹകരണ ബി.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം

Indian Cooperator