Indian Cooperator

കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകവിശ്വാസം ഉറപ്പിക്കുന്ന അംഗീകാരം

കേരളത്തിലെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഒരുകുടക്കീഴിലെത്തിക്കുകയും മികച്ച വ്യാപാരം ഉറപ്പാക്കുകയും ചെയ്തതിന് സംസ്ഥാന സഹകരണ വകുപ്പിന് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന്റെ പുരസ്‌കാരം. ഉപഭോക്തൃമേഖലയിലെ അപ്പക്സ് സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിനെയാണ് സര്‍ക്കാര്‍ ഇത്തവണ പ്രദര്‍ശനത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയായി ഈ പുരസ്‌കാരം മാറി.

ദില്ലിയിലെ പ്രഗതി മൈതാനിയില്‍ നടന്ന ട്രേഡ് ഫെയറില്‍ കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്. വിവിധ മേഖലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ഉപഭോക്തൃ ഉത്പന്ന പ്രദര്‍ശനമാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍. കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നങ്ങളോടുള്ള രാജ്യവ്യാപക വിശ്വാസവും അംഗീകാരവും ഉറപ്പിക്കുന്നതാണ് ഈ പുരസ്‌കാരം. സന്ദര്‍ശകരില്‍ നിന്നുള്ള മികച്ച പ്രതികരണം, ഉയര്‍ന്ന വില്‍പ്പന, ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.

സ്വന്തമായി ഉല്പനങ്ങള്‍ വിപണിയിലിറക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ എല്ലാ ഉല്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് ഡല്‍ഹിയിലെ പ്രദര്‍ശനത്തിലെത്തിച്ചു. റെയ്ഡ്കോ, ദിനേശ്, കണ്‍സ്യൂമര്‍ഫെഡ്, എന്‍.എം.ഡി.സി. വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയുടെ ഉല്പനങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കിയ സ്റ്റാളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

വിദേശ വ്യാപാര പ്രതിനിധികള്‍, ബിസിനസ്സ് കണ്‍സള്‍ട്ടന്റുകള്‍, സംസ്ഥാന മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവരാണ് വ്യാപാരമേളയിലെ പ്രധാന സന്ദര്‍ശകര്‍.അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനുള്ള അവസരം ഇവിടെ ലഭ്യമായിരുന്നു.

Related posts

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് സംഘങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം

Indian Cooperator

സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തല്‍ക്കാലം മരവിപ്പിച്ചു; കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍

Indian Cooperator

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

Indian Cooperator
error: Content is protected !!