Indian Cooperator

പത്തുവര്‍ഷം ഇടപാടില്ലാത്ത അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റും; സംസ്ഥാനത്തുള്ളത് 2103 കോടി

ത്തുവര്‍ഷമായി ഇടപാടുനടക്കാത്ത അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ കണക്കെടുത്ത് ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കിടക്കുന്നത് 2103 കോടി രൂപയാണെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്. അതില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ തുക ഉടമകളെ കണ്ടെത്താനാകാത്ത അക്കൗണ്ടിലുള്ളത്.

307 കോടി രൂപയിലേറെ എറണാകുളത്തെ വിവിധ ബാങ്കുകളിലുണ്ട്. 11.93 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്. അതേസമയം, പത്തുവര്‍ഷം ഇടപാടുകള്‍ നടക്കാത്ത ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിലേക്കു (ആര്‍ബിഐ) മാറ്റും. നിശ്ചിതസമയത്തിനുള്ളില്‍ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലാണ് ആര്‍ബിഐയിലേക്കു മാറ്റുക

ആര്‍ബിഐയിലേക്കു മാറ്റിയ തുക അക്കൗണ്ട് ഉടമയുടെ അവകാശികള്‍ക്കു നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചു കിട്ടാന്‍ അവസര മുണ്ട്. നോമിനിയെ ഉള്‍പ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകളിലെ തുക തിരിച്ചുകിട്ടാന്‍ എളുപ്പമാണ്. ഇതില്ലാത്ത അക്കൗണ്ടുകളില്‍ അവകാശികള്‍ക്കു ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അപേക്ഷിച്ചാല്‍ തുക ലഭിക്കും.

ഉദ്ഗം പോര്‍ട്ടലിലൂടെ ആര്‍ബിഐ യിലേക്കു മാറ്റിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ലഭ്യമാണ്. അതുപ്രകാരം ബന്ധപ്പെട്ട ബാങ്കുകള്‍ വഴിയാണ് തുക തിരിച്ചു കിട്ടാനുള്ള അപേക്ഷകളും മറ്റു നടപടിക്രമങ്ങളും നടത്തേണ്ടതെന്നും അധികൃതര്‍ അറിയിച്ചു. ‘നിങ്ങളുടെ പണം നിങ്ങളുടെ അ വകാശം’ എന്ന പ്രമേയവുമായി ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും തുക തിരിച്ചുകിട്ടുന്നതിനും ലീഡ് ബാങ്കുകള്‍ ജില്ലകള്‍ തോറും പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നുണ്ട്

Related posts

ഒരുകോടിയില്‍പരം രൂപയുടെ സൈബര്‍ തട്ടിപ്പ്; പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

Indian Cooperator

ഉടമകളെ കണ്ടെത്താന്‍ റിസര്‍വാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ക്യാമ്പുകളുമായി ബാങ്കുകള്‍

Indian Cooperator

ഇടപാട് സുരക്ഷിതമാക്കാന്‍ എ.ഐ.; ഡിജിറ്റല്‍ സുരക്ഷയ്ക്ക് അഞ്ച് നിര്‍ദ്ദേശങ്ങള്‍

Indian Cooperator
error: Content is protected !!