Indian Cooperator

ഒരുകോടിയില്‍പരം രൂപയുടെ സൈബര്‍ തട്ടിപ്പ്; പ്രതിയെ അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

ഷെയര്‍ട്രേഡിംഗിന്റെ പേരില്‍ വലിയലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടറില്‍ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അഹമ്മദാബാദില്‍ നിന്നും പിടികൂടി.

അഹമ്മദാബാദ് സിറ്റിയിലെ ബാപ്പുനഗര്‍ സ്വദേശിയായ പര്‍മാര്‍ പ്രതീക് ബിപിന്‍ഭായ് (25) എന്നയാളാണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ  കറന്‍സിയായും  മറ്റ് വാലെറ്റുകളിലേക്കും ട്രാന്‍ഫര്‍ ചെയ്തും  കൂടാതെ പണം കണ്‍വെര്‍ട്  ചെയ്ത് വിദേശത്ത് കടത്തുന്നതാണ് പ്രതിയുടെ രീതി.

പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മൊബൈല്‍  അപ്ലിക്കേഷന്‍, വാട്‌സാപ്പ്, ടെലിഗ്രാം  എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയിട്ടുള്ളതും. പ്രതികളുടെ നിര്‍ദ്ദേശപ്രകാരം ബാങ്ക്  ട്രാന്‍സാക്ഷനിലൂടെ  പരാതിക്കാരനില്‍ നിന്നും തുക തട്ടിയെടുക്കുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

ബാങ്ക് ട്രാന്‍സാക്ഷനുകള്‍ പരിശോധിച്ചതില്‍ പരാതിക്കാരനില്‍ നിന്നും 1,11,00000 (ഒരു കോടി പതിനൊന്ന് ലക്ഷം ) തട്ടിയെടുത്ത  പണം പോയിട്ടുള്ളത്  പ്രതിയുടെ അക്കൗണ്ടിലേക്ക് ആണെന്നും ഈ അക്കൗണ്ട് ഈ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നും കണ്ടെത്തി. തുടര്‍ന്ന് അഹമ്മദാബാദ്, ഗുജറാത്ത് സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും  അഹമ്മദാബാദില്‍  വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും  തിരുവനന്തപുരം അഡി. ചീഫ്  ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്  കോടതി മുമ്പാകെ ഹാജരാക്കുകയും , കോടതി പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍  തോംസണ്‍ ജോസിന്റെ  നിര്‍ദ്ദേശത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍  ഫറാഷ് ടിയുടെ  മേല്‍നോട്ടത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം  പോലീസ് സ്റ്റേഷന്‍ അസ്സി കമ്മീഷണര്‍ പ്രകാശ് കെ എസ്സിന്റെ  നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍  ഷമീര്‍ എം കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  അനില്‍ കുമാര്‍ ,സിവില്‍ പോലീസ് ഓഫീസര്‍  വിപിന്‍ കൂടാതെ,  ടെക്‌നിക്കല്‍ സഹായത്തിനായി  അഭിജിത്ത് , ബാലു എന്നീ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അംഗങ്ങളെയും ചേര്‍ത്ത് പ്രത്യേക സംഘത്തെ രൂപീകരിച്ച് ഗുജറാത്തില്‍ നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.  ഈ കേസുമായി ബന്ധപെട്ട് മൂന്നാമത്തെ പ്രതിയാണ് അറസ്റ്റിലായത്.

Related posts

സര്‍ഫാസി നിയമത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി; പണയവസ്തുവിറ്റാല്‍ തൊഴിലാളികളുടെ പി.എഫ്. ആദ്യം നല്‍കണം

Indian Cooperator

വായ്പാവിതരണത്തിലും നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാക്കി പൊതുമേഖലാബാങ്കുകള്‍

Indian Cooperator

പത്തുവര്‍ഷം ഇടപാടില്ലാത്ത അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റും; സംസ്ഥാനത്തുള്ളത് 2103 കോടി

Indian Cooperator
error: Content is protected !!