Indian Cooperator

വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം

ഹാരാഷ്ട്രയിലെ പുണെയിലുള്ള വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ( വാമ്‌നികോം ) പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ( പി.ജി.ഡി.എം. ) പ്രോഗ്രാമിലേക്കു വരുന്ന അക്കാദമിക് സെഷനിലേക്കു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ ( എന്‍.സി.സി.ടി ) ആഭിമുഖ്യത്തിലുള്ള വാമ്‌നികോം കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലെ ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനംകൂടിയാണ്.

മാനേജ്‌മെന്റില്‍ ( അഗ്രിബിസിനസ് മാനേജ്‌മെന്റ് ) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കും സഹകരണത്തില്‍ സ്‌പെഷലൈസേഷനോടെ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കുമുള്ള പ്രോഗ്രാമുകളിലേക്കാണു വാമ്‌നികോം അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തെ ഈ പ്രോഗ്രാമുകള്‍ക്കു സാങ്കേതികവിദ്യാഭ്യാസത്തിനായുള്ള അഖിലേന്ത്യാ കൗണ്‍സിലിന്റെ ( എ.ഐ.സി.ടി.ഇ ) അംഗീകാരമുണ്ട്.

അംഗീകൃതസര്‍വകലാശാലയില്‍നിന്നുള്ള ബിരുദം ( 10+ 2 + 3 ) നേടിയവരാകണം. ജനറല്‍, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 50 ശതമാനവും എസ്.സി / എസ്.ടി.ക്കാര്‍ക്കു 45 ശതമാനവും കുറഞ്ഞ മാര്‍ക്കുണ്ടായിരിക്കണം. CAT, XAT, CMAT, GMAT പോലുള്ള ദേശീയതല മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷകളില്‍ സാധുവായ സ്‌കോര്‍  നേടിയവരാകണം. വാമ്‌നികോമില്‍നിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു മികച്ച പ്ലെയ്‌സ്‌മെന്റ് കിട്ടാറുണ്ട്. പ്രമുഖ അഗ്രിബിസിനസ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, അഗ്രി-ഇന്‍പുട്ട് കമ്പനികള്‍, കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഇവിടെനിന്നുള്ള ബിരുദധാരികളെ റിക്രൂട്ട് ചെയ്യാറുണ്ട്. പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി 2026 മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.vamnicom.gov.in

Related posts

കേരളാബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയോടെയാവണമെന്ന് മന്ത്രി വി.എന്‍.വാസവന്‍

Indian Cooperator

തൊഴിലാളികള്‍ക്ക് സുരക്ഷയില്ലാത്ത കാലംവരുന്നു; തൊഴിലവകാശം ഇനി കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും

Indian Cooperator

സഹകരണ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍; സംഘടനാപ്രതിനിധികളുടെ യോഗം വിളിച്ച് രജിസ്ട്രാര്‍  

Indian Cooperator
error: Content is protected !!