Indian Cooperator

യുപിഐ പെയ്‌മെന്റും ഡിജിറ്റല്‍ സേവനവും; കേരള ബാങ്ക് സഹകാര്‍ സാരഥിയില്‍ അംഗമായി

ബാര്‍ഡിന്റെ നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സഹകാര്‍ സാരഥിയില്‍ കേരളാബാങ്ക് അംഗമായി. ഗ്രാമീണ-സഹകരണ ബാങ്കിങ് മേഖലയില്‍ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഉറപ്പാക്കാനുള്ള സ്ഥാപനമാണ് സഹകാര്‍ സാരഥി. 1000 കോടിരൂപ മൂലധനത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ച് കേന്ദ്രീകൃത ഡിജിറ്റല്‍ സേവനങ്ങളും ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തില്‍ സഹകരണബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഗ്രാമീണ-സഹകരണ ബാങ്കുകളുടെ ഉയര്‍ന്നുവരുന്ന സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പൊതുസ്ഥാപമെന്ന നിലയിലാണ് നബാര്‍ഡിന്റെ നേതൃത്വത്തില്‍ ‘സഹകാര്‍ സാരഥി’ സ്ഥാപിച്ചത്.

ഇതില്‍ കേരളാബാങ്ക് അംഗമാകുന്നതോടെ യുപിഐ പേയ്‌മെന്റ്, ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം, ഫിനാന്‍ഷ്യന്‍ ടെക്‌നോളജി, അഗ്രി ടെക് എന്നിവയെല്ലാം ലഭ്യമാകും. കാലാകാലങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യയും വിദഗ്ധരുടെ സേവനവുമാണ് സഹകാര്‍ സാരഥി ഉറപ്പുനല്‍കുന്നത്. സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സഹകാര്‍ സാരഥി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ‘സിംഗിള്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട്’ സംവിധാനം വഴി ലഭ്യമാക്കും.

കേരളബാങ്ക് അംഗമാകുന്നതിന്റെ ഔദ്യോഗിക ചടങ്ങ് തിരുവനന്തപുരത്തെ കേരളാബാങ്ക് ആസ്ഥാനത്ത് നടന്നു.നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജിയുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. സഹകരണ പ്രസ്ഥാനം ഇന്ന് രാജ്യത്താകെ ശ്രദ്ധിക്കപ്പെടുന്ന ഒരു രംഗമായി മാറിക്കഴിഞ്ഞുവെന്ന് ഷാജി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ ബാങ്കിംഗ് മേഖല വളരെ ശക്തമാണ്. കേരള ബാങ്കും പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളും ഒന്നിച്ചെടുത്താല്‍ സംസ്ഥാനത്തിന്റെ മൊത്തം ബാങ്കിംഗ് ബിസിനസിന്റെ 25 ശതമാനത്തിലധികം വരുമെന്നത് സന്തോഷകരമാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിച്ച് സഹകരണ മേഖലയിലൂടെ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ കേരളാബാങ്ക് സിഇഒ ജോര്‍ട്ടി എം.ചാക്കോ, നബാര്‍ഡ് കേരള റീജിയണ്‍ ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമാല, നബാര്‍ഡിന്റെയും കേരളാബാങ്കിന്റെയും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

 

Related posts

റിട്ടേണ്‍ സമര്‍പ്പിക്കാത്ത നൂറുകണക്കിനു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക്കേന്ദ്ര രജിസ്ട്രാറുടെ നോട്ടീസ്

Indian Cooperator

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Indian Cooperator

പി.എം.സി. ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് പകരം ലയനം നടപ്പാക്കിയത് ഗുണം ചെയ്‌തെന്നു കോടതി

Indian Cooperator