Indian Cooperator

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് കാണിച്ച് ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ കത്ത് നല്‍കി

ഹകരണ പരീക്ഷാബോര്‍ഡ് നടത്തിയ പ്രമോഷന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതില്‍ ഇടപെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം വൈകാനിടയാകുന്ന സ്ഥിതിയാണിതെന്ന് ചൂണ്ടിക്കാട്ടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ പരരീക്ഷാബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കി.

സഹകരണ സ്ഥാപനങ്ങളില്‍ സ്ഥാനക്കയറ്റത്തിന് സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പ്രമോഷന്‍ ടെസ്റ്റ് പാസാകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനാല്‍, ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളില്‍ സ്ഥാനക്കയറ്റം നല്‍കുന്നത്. ബോര്‍ഡ് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതിലാണ് അടിയന്തര നടപടി വേണമെന്ന് കാണിച്ച് എംപ്ലോയീസ് യൂണിയന്റെ ഇടപെടല്‍.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് മാത്രം യോഗ്യരായ നിരവധി ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റവും അതുവഴിയുള്ള സാമ്പത്തിക ആ നുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് ചെയര്‍മാന് നല്‍കിയ കത്തില്‍ എന്‍.കെ.രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ ഒഴിവുകള്‍ നിലവിലുണ്ടായിട്ടും, സീനിയോറിറ്റി ഉണ്ടായിട്ടും, സാങ്കേതികമായ ഈ തടസ്സം കാരണം ജീവനക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു. സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ ഈ കാലതാമസം ജീവനക്കാരില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

അര്‍ഹമായ സ്ഥാനക്കയറ്റവും സാമ്പത്തിക ആനുകൂല്യവും നിഷേധിക്കുന്ന സ്ഥിതി ജീവനക്കാര്‍ക്ക് മനോവിഷമത്തിനും കാരണമായിട്ടുണ്ട്. അതിനാല്‍, ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച്, പ്രമോഷന്‍ ടെസ്റ്റ് വിജയിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും എത്രയും വേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സഹകരണ ജീവനക്കാര്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

Related posts

സഹകരണ പെന്‍ഷന്‍ മൂന്നുശതമാനം കൂടി വര്‍ദ്ധിപ്പിച്ചു

Indian Cooperator

സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍

Indian Cooperator

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator
error: Content is protected !!