Indian Cooperator

സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍

2025 ഡിസംബര്‍ 17, 23, 24 തീയതികളിലെ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വിജ്ഞാപനങ്ങള്‍പ്രകാരം വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വിവിധ തസ്തികകളിലേക്ക് ഒ.എം.ആര്‍ / ഓണ്‍ലൈന്‍ / എഴുത്തുപരീക്ഷകള്‍ 2026 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കും.

ടൈപ്പിസ്റ്റ് ( കാറ്റഗറി 41 / 2025 ) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാര്‍ച്ച് ഏഴിനാണ്. ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയാണു പരീക്ഷാസമയം. 1.30 നു റിപ്പോര്‍ട്ട് ചെയ്യണം. തൃശ്ശൂര്‍ ജില്ലയിലാണു പരീക്ഷാകേന്ദ്രങ്ങള്‍. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ( കാറ്റഗറി 39 / 2025 ) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മെയ് മൂന്നിനു രാവിലെ 11 മുതല്‍ 12.30 വരെയാണ്. 10 മണിയ്ക്കു റിപ്പോര്‍ട്ട് ചെയ്യണം. അതേദിവസംതന്നെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( കാറ്റഗറി 40 / 2025 ) തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയും നടക്കും. ഉച്ചയ്ക്കു 2.30 മുതല്‍ നാലു മണിവരെയാണു സമയം. 1.30 നു റിപ്പോര്‍ട്ട് ചെയ്യണം.

അസി. സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസി. ജനറല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍ ( കാറ്റഗറി 35 / 2025 ) തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മെയ് 17 നാണ്. ഉച്ചയ്ക്കു രണ്ടു മുതല്‍ 3.30 വരെയാണു പരീക്ഷാസമയം. ഒരു മണിക്കു റിപ്പോര്‍ട്ട് ചെയ്യണം.

വിവിധ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കും. ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( കാറ്റഗറി 34 / 2025, മലപ്പുറം പൊന്നാനി സഹകരണ അര്‍ബന്‍ ബാങ്ക് ) തസ്തികയിലേക്ക് മാര്‍ച്ച് ഒന്നിനാണു പരീക്ഷ. രണ്ടു മുതല്‍ 3.30 വരെയുള്ള പരീക്ഷയ്ക്ക് 1.30 നു റിപ്പോര്‍ട്ട് ചെയ്യണം. ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( കാറ്റഗറി 42 / 2025, മലപ്പുറം മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്ക് ) തസ്തികയിലേക്കുള്ള പരീക്ഷ മാര്‍ച്ച് എട്ടിനാണ്. രണ്ടു മുതല്‍ 3.30 വരെയുള്ള പരീക്ഷയ്ക്കു 1.30 നു റിപ്പോര്‍ട്ട് ചെയ്യണം. ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( സൂപ്പര്‍ഗ്രേഡ് കാറ്റഗറി 36 / 2025 )) തസ്തികയിലേക്ക് മാര്‍ച്ച് 22 നും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( സ്‌പെഷല്‍ ഗ്രേഡ് ക്ലാസ് I കാറ്റഗറി 37 / 2025 ) തസ്തികയിലേക്ക് ഏപ്രില്‍ 12 നും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( ക്ലാസ് II VII കാറ്റഗറി 38 / 2025 ) തസ്തികയിലേക്ക് ഏപ്രില്‍ 26 നും ഒ.എം.ആര്‍. പരീക്ഷ നടക്കും. എല്ലാ പരീക്ഷകളുടെയും സമയം രണ്ടു മുതല്‍ 3.30 വരെ. 1.30 നു റിപ്പോര്‍ട്ട് ചെയ്യണം.

Related posts

വായ്പാപരിധി കഴിഞ്ഞതോടെ നെല്ലിന്റെ വില നല്‍കുന്നത് എസ്.ബി.ഐ. നിര്‍ത്തി

Indian Cooperator

ക്ഷീരസംഘം ജീവനക്കാരുടെസേവനവേതന വ്യവസ്ഥകള്‍പുതുക്കി; 2024 ജനുവരി മുതല്‍ പ്രാബല്യം

Indian Cooperator

കാര്‍ഷിക ഗ്രാമവികസനബാങ്ക്ജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏഴംഗസമിതി

Indian Cooperator