Indian Cooperator

ക്രിസ്മസ് പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് അനുമതി

ബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്രിസ്മസ്-പുതുവത്സര സഹകരണ വിപണി ഒരുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയായിരിക്കും വിപണന മേള സംഘടിപ്പിക്കുക. ഇതിന് സബ്‌സിഡി നിരക്കില്‍ സാധനമെത്തിക്കുന്നതിന് 1.32 കോടിരൂപ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് അനുവദിച്ചു.

13 ഇനം സബ്‌സിഡി സാധനങ്ങളാണ് ഈ വിപണികളിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റോറുകള്‍, സംസ്ഥാനതല വിപണികള്‍, ജില്ലകളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയുള്ള വിപണികള്‍ എന്നിവ ഒരുക്കും. സംസ്ഥാനത്താകെ 170 കേന്ദ്രങ്ങളില്‍ സബ്‌സിഡി വിതരണ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ മുഖേന കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിന് പ്രൊജക്ട് നല്‍കിയിരുന്നു. 170 സബ്‌സിഡി കേന്ദ്രങ്ങള്‍ തുറക്കുമെന്നായിരുന്നു ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിനുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നായിരുന്നു ആവശ്യം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിക്കുന്ന സമാനമായ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡി മുന്‍കൂര്‍ അനുവദിക്കണമെന്നും കണ്‍സ്യൂമര്‍ഫെഡ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ 1.32 കോടിരൂപ മുന്‍കൂറായി അനുവദിച്ചത്.

Related posts

സഹകരണസംഘങ്ങളില്‍ സെക്രട്ടറി,അസി. സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്,ജൂനിയര്‍ ക്ലാര്‍ക്കുമാരുടെ ഒഴിവ്

Indian Cooperator

നിക്ഷേപകരുടെ പണം അപഹരിച്ച ഭരണസമിതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി- മന്ത്രി എം ലിജു

Indian Cooperator

പ്രാഥമികസംഘങ്ങളില്‍നവീകരണവുംആധുനികവത്കരണവുംസംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍എന്‍.സി.ഡി.സി. വക ഗ്രാന്റ്

Indian Cooperator
error: Content is protected !!